ഇടയലേഖനം ഒരു മുന്നറിയിപ്പ്; സിറോ മലബാർ സഭയുടെ ലൗ ജിഹാദ് പരാമർശത്തെ അനുകൂലിച്ച് കുര്യൻ ജോസഫ്

സിറോ മലബാർ സഭയുടെ ലൗ ജിഹാദ് പരാമർശത്തെ അനുകൂലിച്ച് സുപ്രിംകോടതി മുൻ ജസ്റ്റിസ് കുര്യൻ ജോസഫ്. പള്ളികളിൽ വായിച്ച ഇടയ ലേഖനം വിശ്വാസികൾക്ക് നൽകുന്ന മുന്നറിയിപ്പാണെന്ന് കുര്യൻ ജോസഫ് ട്വന്റിഫോറിനോട് പറഞ്ഞു.

സിറോ മലബാർ സഭയുടെ കീഴിലുള്ള പള്ളികളിൽ കഴിഞ്ഞ ദിവസം വായിച്ച ഇടയ ലേഖനത്തെ അനുകൂലിച്ചാണ് സുപ്രിംകോടതി മുൻ ജഡ്ജിയായിരുന്ന കുര്യൻ ജോസഫ് രംഗത്തുവന്നിരിക്കുന്നത്. ലൗ ജിഹാദിനെ കുറിച്ച് പള്ളികളിൽ വായിച്ച ഇടയ ലേഖനം ഒരു മുന്നറിയിപ്പാണെന്നും, സഭയുടെ ഓർമപ്പെടുത്തലായി ഇതിനെ കാണണമെന്നും കുര്യൻ ജോസഫ് പറഞ്ഞു.

ഇപ്പോഴത്തെ സാമൂഹ്യ ചുറ്റുപാടിൽ സഭയുടെ പരാമർശം വിശ്വാസികൾക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പള്ളികളിൽ വായിച്ച ഇടയ ലേഖനത്തിനെതിരെ കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ ഉൾപ്പെടെയുള്ള വിവിധ യുവജന സംഘടനകളും, രാഷ്ട്രീയ സംഘടനകളും പരസ്യമായി രംഗത്തുവന്നിരുന്നുനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Breaking News:
കൊവിഡ് 19
രാജ്യത്ത് സമൂഹ വ്യാപന സൂചന നൽകി ഐസിഎംആർ
20 സംസ്ഥാനങ്ങളിലെ 52 ഇടങ്ങളിൽ സമൂഹവ്യാപനം നടന്നിട്ടുണ്ടെന്ന് റിപ്പോർട്ട്
കണ്ടെത്തൽ രണ്ടാംഘട്ട റാൻഡം ടെസ്റ്റിംഗിലൂടെ
Top
More