ജോസ് കെ മാണി വിഭാഗത്തെ തിരികെ എത്തിക്കാൻ യുഡിഎഫ് ശ്രമം; കോൺഗ്രസിലും ലീഗിലും പൊതുവികാരം

കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ മുന്നണിയിൽ തിരികെ എത്തിക്കാൻ യുഡിഎഫ് ശ്രമം. മധ്യസ്ഥരെ നിയോഗിച്ച് ജോസ് കെ മാണിയുമായി ചർച്ച നടത്തും. തിരികെ വരാൻ തയാറാണെങ്കിൽ സ്വീകരിക്കുമെന്നാണ് നിലപാട്. ജോസിനെ തിരികെ എത്തിക്കണമെന്ന് കോൺഗ്രസിലും ലീഗിലും പൊതുവികാരമുണ്ട്.
ചർച്ചക്ക് മുസ്ലീം ലീഗ് മുൻകൈ എടുക്കും. ജോസ് വിഭാഗം ചർച്ചക്ക് തയാറെന്നും സൂചനയുണ്ട്. അടുത്തയാഴ്ച ചേരുന്ന മുന്നണി യോഗത്തിന് മുൻപ് നിലപാട് അറിയിക്കണമെന്നാണ് ആവശ്യം. നേരത്തെ പാർട്ടി ചിഹ്നവും പാർട്ടി മേൽവിലാസവും ജോസ് കെ മാണിക്ക് അനുവദിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവുണ്ടായിരുന്നു.
അതേസമയം ജോസഫ് വിഭാഗത്തിലേക്ക് ചേക്കേറിയ നേതാക്കളെ തിരികെയെത്തിക്കാൻ പദ്ധതിയിട്ട് ജോസ് കെ മാണി രംഗത്തെത്തി. തദ്ദേശ സ്ഥാപനങ്ങളിൽ ജോസഫ് വിഭാഗത്തിലേക്ക് ചേക്കേറിയവരുമായി ചർച്ചകൾ ആരംഭിച്ചു. മടങ്ങി വരാത്തവർക്കെതിരെ അയോഗ്യത ഭീഷണി ഉയർത്താനാണ് കേരള കോൺഗ്രസ് എമ്മിന്റെ തീരുമാനം. തദ്ദേശ സ്ഥാപനങ്ങളിൽ ജോസഫ് പക്ഷത്തേക്ക് കൂറുമാറ്റം നടത്തിയവർക്ക് മടങ്ങിവരാൻ രണ്ട് ദിവസം സമയം നൽകും.
Story Highlights – jose k mani, udf
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here