യാത്രയ്ക്കിടയിൽ അസഹ്യമായ ചൂട്; നിർത്തിയിട്ട വിമാനത്തിന്റെ ചിറകിലൂടെ ഇറങ്ങി നടന്ന് യുവതി

യാത്രയ്ക്കിടയിൽ വിമാനത്തിനുള്ളിൽ ചൂട് കൂടിയതിനെ തുടർന്ന് യാത്രക്കാരിയായ യുവതി ചെയ്ത പ്രവർത്തിയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. ചൂട് അസഹ്യമായതിനെ തുടർന്ന് നിർത്തിയിട്ട വിമാനത്തിനുള്ളിൽ നിന്ന് പുറത്തു കടന്ന് ചിറകിലൂടെ നടക്കുന്ന യുവതിയുടെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ വൈറലാകുന്നത്.

തുർക്കിയിലെ അന്റാലിയയിൽ നിന്ന് ഹോളിഡേ ട്രിപ് കഴിഞ്ഞ് ബോയിംഗ് 737-86N വിമാനത്തിൽ വരികയായിരുന്നു യുവതി, ചൂട് അസഹനീയമായതിനെ തുടർന്ന് നിർത്തിയിട്ട വിമാനത്തിനുള്ളിൽ നിന്ന് എമർജൻസി എക്‌സിറ്റ് വഴി പുറത്തേക്കു കടന്ന് ചിറകിലൂടെ നടക്കുകയും തിരികെ അകത്ത് പ്രവേശിക്കുന്നതുമാണ് വിഡിയോയിലൂടെ പ്രചരിക്കുന്നത്. യുവതി വിമാനത്തിന്റെ ചിറകിലൂടെ നടക്കുന്ന സമയം മക്കൾ ഇത് തങ്ങളുടെ അമ്മയാണെന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നുവെന്നും കാഴ്ചക്കാരിലൊരാൾ പറയുന്നു.

അതേസമയം, വ്യോമയാന സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് യുവതിയെ ഉക്രെയിൻ ഇന്റർനാഷണൽ എയർലൈൻസ് കരിമ്പട്ടികയിൽ പെടുത്തിയതായാണ് വിവരം.

യുവതിയുടെ അശ്രദ്ധമായ ഈ നടപടിയെ തുടർന്ന് പൊലീസിനെയും സുരക്ഷാ ജീവനക്കാരെയും വിവരം അറിയിക്കുകയും പരിശോധന്ക്ക് വിധേയയാക്കുകയും ചെയ്തിരുന്നു.

Story Highlights Unbearable heat during travel; The young woman walked down the wing of the plane

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top