ശ്രീനാരായണ ഗുരുവിന്റെ ദൈവദശകത്തിന് നൃത്താവിഷ്‌കാരവുമായി ആര്യ

ശ്രീനാരായണ ഗുരുവിന്റെ പ്രശസ്ത പ്രാർത്ഥനാഗീതമായ ദൈവദശകത്തിന് നൃത്താവിഷ്‌കാരം ഒരുക്കിയിരിക്കുകയാണ് ഒരു കലാകാരി. മലപ്പുറം മൊറയൂർ സ്വദേശിനിയായ ആര്യ അനൂപാണ് നൃത്തചുവടുകൾ കൊണ്ട് ഗുരുവിന് ജന്മദിനത്തിൽ ആദരമർപ്പിച്ചത്.

Read Also : ഇന്ന് ശ്രീനാരായണ ഗുരു ജയന്തി

കോഴിക്കോട് മലബാർ ക്രിസ്റ്റ്യൻ കോളജിൽ മൂന്നാംവർഷ ചരിത്ര ബരുദ വിദ്യാർത്ഥിയാണ് ആര്യ. ഗുരുവിന്റെ അദ്വൈത ദർശനങ്ങൾ അടിസ്ഥാനപ്പെടുത്തിയ പത്തു ശ്ലോകങ്ങൾ ഉൾപ്പെടുത്തിയുള്ള ദൈവദശകത്തിനാണ് ആര്യ നൃത്താവിഷ്‌കാരമൊരുക്കിയത്. തന്റെ ആദരമായാണ് ഗുരുവിന്റെ ജന്മദിനത്തിൽ നൃത്തരൂപം സമർപ്പിക്കുന്നതെന്ന് ആര്യയുടെ വാക്കുകൾ.

കൊവിഡിനെ തുടർന്ന് കോളജിലേക്ക് പോകാൻ കഴിയാതെ വന്നതോടെ ലഭിച്ച ഇടവേളയിലാണ് ആര്യ ദൈവദശകത്തെ ആഴത്തിൽ പഠിക്കുന്നത്. തുടർന്ന് അധ്യാപകരുടെ സഹായത്തോടെ നൃത്തം ചിട്ടപ്പെടുത്തുകയായിരുന്നു. നാല് മാസം മുൻപാണ് ആര്യയുടെ പിതാവ് വിട പറഞ്ഞത്. അകാലത്തിൽ പൊലിഞ്ഞ പിതാവിനുള്ള സമർപണം കൂടിയാണ് ആര്യയുടെ നൃത്താവിഷ്‌കാരം.

Story Highlights sreenaryayana guru, dance form, divadashakam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top