Advertisement

ഇന്ന് ശ്രീനാരായണ ഗുരു ജയന്തി

September 2, 2020
Google News 2 minutes Read

ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ 166-ാം ജയന്തി. കേരളീയ നവോത്ഥാനത്തിന് മുന്നിൽ നിന്ന് വെളിച്ചം പകർന്ന ഗുരുദേവൻ ജാതി-മത-ഭേദ്യമെന്യേ എല്ലാവരുടെയും വഴികാട്ടിയാണ്.

ശ്രീനാരായണ ഗുരുവിന്റെ ജീവിതം കേരളത്തിന്റെ നവോത്ഥാന ചരിത്രമാണ്. ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവർക്കായി ആരാധനാലയമുണ്ടാക്കിയും വിദ്യ നിഷേധിക്കപ്പെട്ടവർക്ക് വേണ്ടി വിദ്യാലയങ്ങളുണ്ടാക്കിയുമാണ് ശ്രീനാരായണ ഗുരു സാമൂഹ്യ പരിഷ്‌കരണത്തിന് പുതിയ മാനങ്ങൾ കണ്ടെത്തിയത്.

ആശ്രമത്തിലൊതുങ്ങാതെയുള്ള സന്യാസജീവിതം. സാമൂഹിക യാഥാർത്ഥ്യങ്ങളെ മുഖാമുഖം നേരിടാൻ ജനമധ്യത്തിലേക്കിറങ്ങുകയായിരുന്നു ഗുരു. വിഭാഗീയതകളില്ലാത്ത ലോകത്തിന്റെ പുനഃസൃഷ്ടിയായിരുന്നു ഗുരുദേവന്റെ സ്വപ്നം. സംഘടിച്ച് ശക്തരാവുക എന്ന ഗുരുവിന്റെ ആഹ്വാനം പിൽക്കാലത്ത് കേരളത്തിലെ സകല പുരോഗമന പ്രസ്ഥാനങ്ങളുടെയും ഊർജസ്രോതസ് ആയി.

‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’, ‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’, മതാതീതമായ ഗുരുവിന്റെ ആപ്തവാക്യങ്ങൾ ഈ സത്യാന്തരകാലത്ത് കൂടുതൽ, കൂടുതൽ പ്രസക്തമാണ്.

Story Highlights sree narayana guru jayanthi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here