വിദ്വേഷ പ്രസംഗം; ബിജെപി എംഎൽഎയെ വിലക്കി ഫേസ്ബുക്ക്

വിദ്വേഷ പ്രസംഗം പ്രചരിപ്പിച്ച സംഭവത്തിൽ ബിജെപി എംഎൽഎയെ വിലക്കി ഫേസ്ബുക്ക്. തെലങ്കാനയിൽനിന്നുള്ള ടി. രാജ സിംഗിനെയാണ് വിലക്കിയത്. വിദ്വേഷവും അക്രമവും പ്രോത്സാഹിപ്പിക്കുന്നതിനെതിരായ ഫേസ്ബുക്കിന്റെ നയം ലംഘിച്ചതിനാണ് ഇദ്ദേഹത്തെ വിലക്കിയതെന്ന് ഫേസ്ബുക്ക് വക്താവ് പറഞ്ഞു.

തെലങ്കാന നിയമസഭയിലെ ഒരേയൊരു ബിജെപി എംഎൽഎയായ രാജ സിംഗ് വിദ്വേഷ പ്രസംഗങ്ങളുടെ പേരിൽ നേരത്തേയും വിവാദത്തിൽപ്പെട്ടിരുന്നു. രാജ സിംഗിനെതിരെ നടപടി സ്വീകരിക്കുന്നത് ഫേസ്ബുക്കിന്റെ ഇന്ത്യയിലെ ഉന്നതോദ്യോഗസ്ഥയായ അംഖി ദാസ് തടഞ്ഞതായി വാൾസ്ട്രീറ്റ് ജേണൽ കഴിഞ്ഞമാസം റിപ്പോർട്ട് ചെയ്തിരുന്നു. ബിജെപിയുമായുള്ള ബന്ധം ഉലയാതിരിക്കാനായിരുന്നു ഇത്തരമൊരു നീക്കമെന്നും ആരോപണം ഉയർന്നിരുന്നു.

Read Also : ഫേസ്ബുക്ക് വിവാദം: പാർലമെന്ററി സമിതിയിൽ രൂക്ഷ ഭിന്നത

അതേസമയം, തന്റെ പേരിൽ വ്യാജ അക്കൗണ്ടുകൾ നിരവധിയുണ്ടെന്ന് കാണിച്ച് രാജ സിംഗ് രംഗത്തുവന്നിരുന്നു. തനിക്ക് ഔദ്യോഗിക ഫേസ്ബുക്ക് പേജില്ലെന്നായിരുന്നു വിശദീകരണം. കൂടാതെ 2018ൽ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

Story Highlights Facebook bans BJP MLA Raja Singh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top