ഫേസ്ബുക്ക് വിവാദം: പാർലമെന്ററി സമിതിയിൽ രൂക്ഷ ഭിന്നത

ഫേസ്ബുക്ക് വിഷയത്തിൽ പാർലമെന്ററി സമിതിയിൽ രൂക്ഷ ഭിന്നത. വിദ്വേഷ പ്രചാരണം പ്രോത്സാഹിപ്പിക്കുന്ന വിഷയത്തിൽ ഫേസ്ബുക്കിനെ സെൻസർ ചെയ്യാനുള്ള നീക്കത്തിലാണ് ഭിന്നത രൂപം കൊണ്ടിരിക്കുന്നത്. ബിജെപിക്ക് അനുകൂലമായ ഫേസ്ബുക്ക് നിലപാടിൽ ഫേസ്ബുക്കിന്റെ പോളിസി തലവൻ അഖിൽ ദാസിനെ വിളിച്ച് വരുത്താനുള്ള നിർദേശം ബിജെപി തള്ളി.
ശശി തരൂർ അധ്യക്ഷനായ സമിതിയിൽ ബിജെപി അംഗം നിഷികാന്ത് ദുബേ എതിർനിലപാട് കൈകൊണ്ടു. സെക്ഷൻ 276 പ്രകാരം ഉള്ള നടപടികളുമായി ബന്ധപ്പെട്ടാണ് രൂക്ഷമായ അഭിപ്രായ ഭിന്നത. അതേസമയം തങ്ങൾ വിദ്വേഷ പ്രചാരണത്തിനും ആക്രമണങ്ങൾക്ക് കാരണമാകുന്ന കണ്ടെന്റുകൾക്കും എതിരാണെന്ന് ഫേസ്ബുക്ക് വക്താവ് വ്യക്തമാക്കി. ഫേസ്ബുക്ക് ബിജെപി അനുകൂല നിലപാട് കൈക്കൊള്ളുന്നുവെന്ന ആരോപണത്തിന് പിന്നാലെയാണ് ഫേസ്ബുക്കിന്റെ മറുപടി.
ഇന്ത്യയിലെ ഭരണ പക്ഷത്തിന് അനുകൂല നിലപാടാണ് ഫേസ്ബുക്ക് സ്വീകരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമമായ വാൾസ്ട്രീറ്റ് ജേണൽ വരെ റിപ്പോർട്ട് ചെയ്തിരുന്നു. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഫേസ്ബുക്കിലെ തന്നെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കമ്പനിയുടെ പക്ഷപാത നിലപാട് വാൾസ്ട്രീറ്റ് ജേണൽ ചൂണ്ടിക്കാണിക്കുന്നത്.
കലാപത്തിന് വരെ വഴിതെളിച്ചേക്കാവുന്ന വർഗീയ പരാമർശം നടത്തിയ ബിജെപിയുടെ തെലങ്കാന എംഎൽഎ രാജ സിംഗിനെതിരെ നടപടിയെടുക്കാൻ ഫേസ്ബുക്ക് തയാറായില്ല. ഇതോടെയാണ് ഫേസ്ബുക്കിന്റെ ബിജെപി അനുകൂല നിലപാട് ചർച്ചയായത്.
Story Highlights – facebook, bjp, parliamentary committee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here