വയനാട്ടില്‍ വില്‍പനക്കായി സൂക്ഷിച്ച ആനക്കൊമ്പുകളുമായി നാല് പേര്‍ അറസ്റ്റില്‍

വയനാട്ടില്‍ വില്‍പനക്കായി സൂക്ഷിച്ച ആനക്കൊമ്പുകളുമായി നാല് പേരെ വനപാലകര്‍ പിടികൂടി. കുഞ്ഞോം കൊളമത്തറ സ്വദേശികളാണ് പിടിയിലായത്. തെളിവെടുപ്പിനിടെ ഇവര്‍ വില്‍പനക്കായി സൂക്ഷിച്ചിരുന്ന മറ്റ് കൊമ്പുകളും കാട്ടില്‍ നിന്ന് പിടികൂടി. കുഞ്ഞോം ഇട്ടിലാട്ടില്‍ കോളനിയിലെ വിനോദ്,
കാട്ടിയേരി കോളനിയിലെ രാഘവന്‍, രാജു, ഗോപി എന്നിവരെയാണ് ആനക്കൊമ്പ് സഹിതം വനംവകുപ്പ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ മാര്‍ച്ചില്‍ വനത്തില്‍ വച്ച് ചരിഞ്ഞ കാട്ടാനയുടെ കൊമ്പാണ് പ്രതികളില്‍ നിന്ന് കണ്ടെടുത്തത്.
കൊമ്പിന് 20 കിലോയിലധികം ഭാരമുണ്ട്. കുഞ്ഞോം ഫോറസ്റ്റ് സ്റ്റേഷന്‍ ഓഫീസര്‍മാരായ എന്‍ആര്‍ കേളു,
സത്യന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Story Highlights – Four arrested for selling ivory in Wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here