അന്താരാഷ്ട്ര സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കില്ലെന്ന് സൗദി എയര്‍ലൈന്‍സ്

international services will not start soon; Saudi Airlines

അന്താരാഷ്ട്ര സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന വാര്‍ത്ത എയര്‍ലൈന്‍സ് വൃത്തങ്ങള്‍ നിഷേധിച്ചു. ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുന്നത് വരെ സര്‍വീസുകള്‍ പുനരാരംഭിക്കില്ലെന്ന് സൗദി വ്യക്തമാക്കി. ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുന്നതുവരെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കില്ല. വിദേശികള്‍ക്ക് തിരിച്ചു പോകാനുള്ള സര്‍വീസുകളാണ് ഇപ്പോള്‍ നടക്കുന്നത്. സ്വദേശികള്‍ക്കും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സൗദിയിലേക്ക് വരുന്നതിനും അനുമതിയുണ്ട്. ഈ യാത്രക്കാര്‍ പാലിക്കേണ്ട കൊവിഡ് പ്രതിരോധ മാര്‍ഗ നിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ കഴിഞ്ഞ ദിവസം സൗദി എയര്‍ലൈന്‍സ് പുറത്തിറക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് സൗദി എയര്‍ലൈന്‍സ് അന്താരാഷ്ട്ര സര്‍വീസുകള്‍ പുനരാരംഭിക്കുന്നു എന്ന രീതിയില്‍ പ്രചാരണം നടന്നത്.

സൗദിയിലേക്ക് വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ മൂന്ന് ദിവസവും മറ്റുള്ളവര്‍ ഏഴ് ദിവസവും ഹോം ക്വാറന്റീനില്‍ പോകണമെന്നും ക്വാറന്റീന്‍ അവസാനിക്കുമ്പോള്‍ കൊവിഡ് പരിശോധന നടത്തണമെന്നും സൗദിയിലെത്തി 8 മണിക്കൂറിനുള്ളില്‍ തതമന്‍ ആപ്പ് വഴി ക്വാറന്റീനില്‍ കഴിയുന്ന സ്ഥലത്തിന്റെ ലൊക്കേഷന്‍ മാപ്പ് ഷെയര്‍ ചെയ്യണമെന്നും നിര്‍ദേശങ്ങളിലുണ്ട്. 25 രാജ്യങ്ങളിലേക്ക് പോകുന്നവര്‍ പാലിക്കേണ്ട കൊവിഡ് പ്രോട്ടോകോളും സൗദി എയര്‍ലൈന്‍സ് പ്രസിദ്ധീകരിച്ചു.

Story Highlights international services will not start soon; Saudi Airlines

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top