കൊല്ലത്ത് കഴിഞ്ഞാഴ്ച്ച കാണാതായ വയോധികൻ കൊല്ലപ്പെട്ട നിലയിൽ; സുഹൃത്തുക്കൾ പിടിയിൽ

കൊല്ലത്ത് കഴിഞ്ഞാഴ്ച്ച കാണാതായ വയോധികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കണ്ണനല്ലൂരിൽ നിന്ന് ആറ് ദിവസം മുൻപ് കാണാതായ ഷൗക്കത്തലിയുടെ (60) മൃതദേഹം അഞ്ചൽ ആർച്ചലിൽ പൊട്ടക്കിണറ്റിലാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചൽ എരൂർ സ്വദേശി ഷൈജു, മണലിൽ സ്വദേശി അനീഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവസ്ഥലത്ത് വിദഗ്ധപരിശോധന പുരോഗമിക്കുകയാണ്.
കഴിഞ്ഞ മാസം 28ന് കാടക്കോഴികളെ വാങ്ങുവാനെന്ന് പറഞ്ഞ് പ്രതികൾ ഷൗക്കത്തലിയെ വിളിച്ചുവരുത്തി. അന്ന് രാത്രിയോടെ ഷൈജുവിന്റെ വീട്ടിൽ വച്ച് മദ്യപിച്ചുണ്ടായ വഴക്ക് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. കൊലപാതകത്തിനു ശേഷം പ്രതികൾ ഇവരുവരും ചേർന്ന് മൃതദേഹം വീട്ടിൽ നിന്നും മുക്കാൽ കിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ റബർ തോട്ടത്തിൽ ഉപേക്ഷിച്ചു.
ഷൗക്കത്തലിയുടെ മകൻ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തുക്കളെ പൊലീസ് പിടികൂടിയത്. തുടർച്ചയായ ചോദ്യം ചെയ്യലിനൊടുവിലാണ് കൊലപാതകം പുറത്തറിഞ്ഞത്. എസിപി ഷൈനു തോമസ്, ഡോഗ് സ്‌ക്വാഡ്, വിരൽ അടയാള വിദഗ്തർ, പുനലൂർ തഹസിൽദാർ എന്നിവരുടെ നേതൃത്വത്തിൽ തെളിവെടുപ്പ് പുരോഗമിക്കുകയാണ്.
Story Highlights – kollam missing man found dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here