സുവാരസ് ഇനി ക്രിസ്ത്യാനോക്കൊപ്പം; യുവന്റസിൽ മുൻ ബാഴ്സ സഹതാരം ആർതറിനൊപ്പം ചേരും

മുൻ ബാഴ്സലോണ, യുറുഗ്വായ് സ്ട്രൈക്കർ ലൂയിസ് സുവാരസ് യുവൻ്റസിലേക്ക് ചേക്കേറി. സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോക്കൊപ്പമാണ് ഇനി സുവാരസ് ബൂട്ടണിയുക. തൻ്റെ പദ്ധതിയിൽ ഉൾപ്പെടുന്നില്ലെന്ന് പുതിയ പരിശീലകൻ കോമാൻ വ്യക്തമാക്കിയതിനെ തുടർന്നാണ് ക്ലബ് സുവാരസിനെ റിലീസ് ചെയ്യാൻ തീരുമാനിച്ചത്.
ആദ്യം ക്ലബ് വിടാൻ വിസമ്മതിച്ച താരം പിന്നീട് തന്നെ ഫ്രീ ട്രാൻസ്ഫറിൽ അയക്കണമെന്ന് ക്ലബിനോട് അഭ്യർത്ഥിക്കുകയായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ 33കാരനായ സുവാരസുമായുള്ള് യുവൻ്റസിൻ്റെ ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ. അർജൻ്റൈൻ സ്ട്രൈക്കർ ഗോൺസാലോ ഹിഗ്വയിൻ ഈ സീസണിൽ യുവൻ്റസ് വിടുമെന്നാണ് സൂചന. ഹിഗ്വയിൻ്റെ പകരക്കാരനെയാണ് സുവാരസിൽ യുവൻ്റസ് കാണുന്നത്
Read Also : മെസി ബാഴ്സയിൽ തന്നെ തുടർന്നേക്കുമെന്ന് റിപ്പോർട്ട്
മുന്‍ അയാകസ് താരമായ സുവാരസിനെ വീണ്ടും ക്ലബ്ബിലെത്തിക്കാന്‍ ക്ലബ് രംഗത്തുണ്ടായിരുന്നു. ബാഴ്സയിൽ എത്തുന്നതിനു മുൻപ് താരം കളിച്ച ലിവര്‍പൂളും സുവാരസിനെ തിരികെയെത്തിക്കാൻ ശ്രമിച്ചിരുന്നു.
കഴിഞ്ഞ 6 വർഷമായി ബാഴ്സലോണക്കൊപ്പമുള്ള താരമാണ് ലൂയിസ് സുവാരസ്. മെസി കഴിഞ്ഞാൽ ടീമിലെ സുപ്രധാന താരമായിരുന്നു അദ്ദേഹം. ബാഴ്സക്കായി 191 മത്സരങ്ങളിൽ നിന്ന് 147 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. 2014-15 സീസണിലാണ് താരം ബാഴ്സയിൽ എത്തുന്നത്. ആ സീസണിലും അടുത്ത സീസണിലും ബാഴ്സയുടെ മെസ്സി-സുവാരസ്-നെയ്മർ സഖ്യം സ്പാനിഷ് ഫുട്ബോൾ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം ഗോളുകൾ നേടിയ ആക്രമണ സംഘമായിരുന്നു.
Story Highlights – Luis Suarez to juventus fc join Cristiano Ronaldo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here