ബിജെപി പറയുന്ന കാര്യങ്ങള്‍ ഏറ്റുപിടിക്കാന്‍ നടക്കുകയാണ് മുസ്‌ലിം ലീഗ്: മുഖ്യമന്ത്രി

ബിജെപി പറയുന്ന കാര്യങ്ങള്‍ ഉടനെ ഏറ്റുപിടിക്കാന്‍ നടക്കുകയാണ് ലീഗ് നേതൃത്വമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫ് ഇപ്പോള്‍ അങ്ങനെയൊരു നിലയാണല്ലോ എടുക്കുന്നത്. ആദ്യം ബിജെപി പറയുക പിന്നെ അതിന് ബലം കൊടുക്കാന്‍ വേണ്ടി യുഡിഎഫ് ഇടപെടുക. എന്നാല്‍ ആരോപണം ഉന്നയിച്ചയാള്‍ക്ക് അതിന്റെ സാങ്കേതികത്വം അറിയാതെ വന്നേക്കാം. കുഞ്ഞാലിക്കുട്ടിയെപ്പോലെ ദീര്‍ഘകാലം മന്ത്രിയായിരുന്ന ആള്‍ക്ക് ഈ സാങ്കേതികത്വം അറിയാതെ വരാന്‍ ഇടയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒപ്പ് വിവാദത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടി എംപിയുടെ പ്രതികരണത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
Read Also : ഒപ്പ് വിവാദം: ബിജെപി ആരോപണം തള്ളി മുഖ്യമന്ത്രി; കാര്യങ്ങള്‍ അറിയാത്തതിനാലായിരിക്കാം ആരോപണം ഉന്നയിക്കുന്നത്
സംസ്ഥാനത്ത് 2013 ഓഗസ്റ്റ് 24 മുതല്‍ ഈ പറയുന്ന ഫയല്‍ പ്രോസസിംഗ് ഇ -ഓഫീസ് സോഫ്റ്റുവെയര്‍ വഴി നടത്താമെന്ന് സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. അന്നുമുതല്‍ സര്‍ക്കാരിന് ഇത്തരം ഫയലുകളില്‍ ഇ- ഓഫീസ് സോഫ്റ്റുവെയര്‍ വഴി ഉത്തരവ് നല്‍കാനുള്ള അനുമതിയുണ്ട്. അത് അദ്ദേഹം മനസിലാക്കാത്തതല്ല. കോണ്‍ഗ്രസിനേക്കാള്‍ ശക്തിയോടെ ലീഗാണ് ഇപ്പോള്‍ ബിജെപിയെ സഹായിക്കുന്നത്. സര്‍ക്കാരിനെതിരെ പുകമറ സൃഷ്ടിക്കാനാണ് ബിജെപിയുടെ ശ്രമം. ഫയലുകള്‍ എങ്ങനെ ബിജെപി നേതാക്കളുടെ കൈയില്‍ കിട്ടിയെന്ന കാര്യം പരിശോധിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights – muslim league, cm pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here