ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പ് നവംബറിൽ

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പ് നവംബറിൽ നടക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് ഒപ്പമാണ് കേരളത്തിലും ഉപതെരഞ്ഞെടുപ്പുകൾ നടക്കുക.

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം രാജ്യത്തെ 65 നിയമസഭാ ഉപതെരഞ്ഞെടുപ്പുകളും നടക്കും. തീയതികൾ പിന്നീട് അറിയിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി. ഇന്ന് ചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായത്.

തോമസ് ചാണ്ടിയുടെ മരണത്തെ തുടർന്നാണ് കുട്ടനാട് സീറ്റിൽ ഒഴിവുവന്നത്. വിജയൻപിള്ളയുടെ മരണത്തോടെ ചവറയിലും ഉപതെരഞ്ഞടുപ്പ് ആവശ്യമായി വന്നു. കൊവിഡ് പശ്ചാത്തലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കില്ലെന്ന സൂചന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നു. എന്നാൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിൽ തെരഞ്ഞെടുപ്പ് നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു. നവംബർ 29ന് മുൻപായി നടക്കുന്ന രീതിയിൽ തെരഞ്ഞെടുപ്പ് ക്രമീകരിക്കാനാണ് സാധ്യത.

Story Highlights By election, Kuttanad, Chavara

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top