Advertisement

ഓസീസിനെതിരെ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും

September 4, 2020
2 minutes Read
england vs australia toss

ഓസ്ട്രേലിയക്കെതിരായ ആദ്യ ടി-20 മത്സരത്തിൽ ഇംഗ്ലണ്ട് ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ ബാറ്റിംഗിനയക്കുകയായിരുന്നു. പാകിസ്താനെതിരെ കളിച്ച ടീമിൽ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് ഇറങ്ങുക. ഇന്ത്യൻ സമയം രാത്രി 10.30നാണ് മത്സരം ആരംഭിക്കുക.

ജോസ് ബട്‌ലർ, ജോഫ്ര ആർച്ചർ, മാർക്ക് വുഡ് എന്നിവർ ഇംഗ്ലണ്ട് ടീമിൽ മടങ്ങിയെത്തി. സാം ബില്ലിങ്സ്, ലൂയിസ് ഗ്രിഗറി, സാഖിബ് മഹ്മൂദ് എന്നിവർക്ക് പകരമാണ് ഇവർ ടീമിലെത്തിയത്. ആദം സാമ്പ, ആഷ്ടൻ ആഗർ എന്നീ രണ്ട് സ്പിന്നർമാരുമായാണ് ഓസ്ട്രേലിയ ഇറങ്ങുക.

Read Also : പാകിസ്താനെ തല്ലിയൊതുക്കി ഇംഗ്ലണ്ട്; തകർപ്പൻ ജയം

175 ദിവസങ്ങൾക്കു ശേഷമാണ് ഓസീസ് ടീം കളത്തിലിറങ്ങുന്നത്. പാകിസ്താനെതിരായ ടി-20 പരമ്പര 1-1 എന്ന നിലയിൽ സമനിലയായതിനു പിന്നാലെയാണ് ഇംഗ്ലണ്ട് ഓസീസിന് ആതിഥേയത്വമൊരുക്കുന്നത്. പാകിസ്താനെതിരായ ആദ്യ മത്സരം മഴ മുടക്കിയപ്പോൾ ബാക്കിയുള്ള രണ്ട് മത്സരങ്ങൾ ഇരു ടീമുകളും പങ്കിടുകയായിരുന്നു.

Story Highlights england vs australia toss

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top