ബിജെപി എംപിമാർക്കും എംഎൽഎമാർക്കുമെതിരായ 62 ക്രിമിനൽ കേസുകൾ പിൻവലിച്ച് കർണാടക

ബിജെപി എംപിമാർക്കും എംഎൽഎമാർക്കുമെതിരായ 62 ക്രിമിനൽ കേസുകൾ പിൻവലിച്ച് കർണാടക. വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാർക്കെതിരായ കേസുകളും പിൻവലിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയ്‌യുടെ നിർദ്ദേശ പ്രകാരമാണ് കേസുകൾ പിൻവലിച്ചത്. സംഭവത്തിൽ പ്രതിഷേധം ശക്തമാണ്. ന്യൂസ് 18 ആണ് റിപ്പോർട്ട് പുറത്തുവിട്ടത്
നിയമ മന്ത്രി ജെസി മധുസ്വാമി, ടൂറിസം മന്ത്രി സിടി രവി എന്നീ മന്ത്രിമാർക്കെതിരായ കേസുകൾ പിൻവലിച്ചവയിൽ ഉൾപ്പെടുന്നു. കലാപം, നിയമവിരുദ്ധമായ ഒത്തുചേരൽ തുടങ്ങിയ കേസുകളാണ് ഈ മന്ത്രിമാർക്കെതിരെ ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷം കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ ആനന്ദ് സിംഗിനെതിരായ കേസുകളും പിൻവലിച്ചു. 2017ൽ ഒരു താലൂക്ക് ഓഫിസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ആനന്ദ് സിംഗ് ഉൾപ്പെട്ടിരുന്നത്. ഭീഷണി, പൊതുപ്രവർത്തകനെ ആക്രമിക്കൽ, പൊതു സ്വത്ത് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ആനന്ദ് സിംഗിനു മേൽ ചുമത്തിയിരുന്നത്.
പൊലീസുകാരനെ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മൈസൂർ എംപി പ്രതാപ് സിൻഹക്കെതിരായ കേസും പിൻവലിച്ചവയിൽ പെടുന്നു. 2017 ഡിസംബറിലായിരുന്നു സംഭവം. പൊതുപ്രവർത്തകനെ ആക്രമിക്കൽ, അമിത വേഗം എന്നിവയായിരുന്നു ചുമത്തിയിരുന്ന വകുപ്പുകൾ.
അതേ സമയം, കേസുകൾ പിൻവലിക്കാനുള്ള തീരുമാനത്തെ പൊലീസും നിയമ മന്ത്രാലയവുമൊക്കെ എതിർത്തു എങ്കിലും തീരുമാനവുമായി മുന്നോട്ടു പോകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
Story Highlights – Karnataka govt withdraws 62 criminal cases against BJP MPs and MLAs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here