കാസർഗോഡ് വൻ കഞ്ചാവ് വേട്ട; 18.5 കിലോ കഞ്ചാവ് പിടികൂടി

കാസർഗോഡ് വൻ കഞ്ചാവ് വേട്ട. വോർക്കാടിയിലെ അപ്പാർട്ട്മെന്റിൽ സൂക്ഷിച്ച കഞ്ചാവ് ശേഖരം എക്സൈസ് അധികൃതർ പിടികൂടി. 18.5 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. മൊറാത്തണ സ്വദേശി ജാബിറാണ് അറസ്റ്റിലായത്. മൊറാത്തണയിലെ കേരള ഹൗസ് എന്ന അപാർട്ട്മെന്റിന്റെ മൂന്നാം നിലയിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.

കാസർഗോഡ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് കുമ്പള റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എൻ നൗഫലിന്റെ നേതൃത്വത്തിലുള്ള സംഘം റെയ്ഡ് നടത്തിയത്. രണ്ട് വലിയ ചാക്കുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

Story Highlights – Kasargod big cannabis hunt; 18.5 kg of cannabis seized

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top