Advertisement

ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ 182 സീറ്റുകളിൽ ഒരു സീറ്റ് നഷ്ടപ്പെട്ടാൽ താൻ രാജിവെക്കുമെന്ന് സിആർ പാട്ടീൽ

September 4, 2020
Google News 3 minutes Read

ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ 182 സീറ്റുകളിൽ ഒരു സീറ്റ് നഷ്ടപ്പെട്ടാൽ താൻ രാജിവെക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സിആർ പാട്ടീൽ. 182 സീറ്റുകളിൽ 182 ലും പാർട്ടി വിജയിക്കുമെന്നും ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സിആർ പാട്ടീൽ വ്യക്തമാക്കി.

താൻ ജനിച്ചത് മഹാരാഷ്ട്രയിലാണ് എന്നാൽ, ജീവിച്ചത് ഗുജറാത്തിലാണ്. അതുകൊണ്ട് തന്നെ ഞാൻ ഗുജറാത്തുകാരനാണെന്നും പാട്ടീൽ വ്യക്തമാക്കി.

‘മുൻപ് ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടു തവണ 26 സീറ്റുകൾ ഉള്ളതിൽ മുഴുവനും ഞങ്ങൾ നേടിയിട്ടുണ്ട്. പിന്നെ വിധാൻ സഭയിലും എന്തുകൊണ്ട് വിജയിച്ചുകൂടാ..? അതും സാധ്യമാണെന്നും അത്തരമൊരു ലക്ഷ്യം നേടാൻ ആരും ധൈര്യപ്പെട്ടിട്ടില്ല. എന്നാൽ, ഞാൻ ആ ലക്ഷ്യം നേടാൻ പാർട്ടി പ്രവർത്തകരുടെ പിന്തുണയോടെ പദ്ധതി തയാറാക്കിയിരിക്കുകയാണ്. ഒരു വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണുള്ളതെങ്കിലും അത് പ്രശ്‌നമല്ലെന്നും പാട്ടീൽ പറഞ്ഞു.

മാത്രമല്ല, കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേരുന്നത് അവരുടെ മെച്ചപ്പെട്ട ഭാവിക്കായാണ്. കോൺഗ്രസിൽ അവർക്ക് ഭാവിയില്ലെന്ന് തിരിച്ചറിഞ്ഞ് വലിയ റിസ്‌ക് ഏറ്റെടുത്തുകൊണ്ടാണ് അവർ ബിജെപിക്കൊപ്പം ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് കൂറുമാറിയത് സംബന്ധിച്ച ചോദ്യത്തിന് മറുപിടി പറയുകയായിരുന്നു പട്ടീൽ.

Story Highlights – Patil says he will resign if he loses one of the 182 seats in the Gujarat Assembly elections

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here