വയനാട് പേര്യയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

wayanad perya Maoist presence

വയനാട് പേര്യയിൽ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി. പേര്യ ചോയിമൂല കോളനിയിൽ ഇന്നലെ രാത്രി 7 മണിക്ക് ശേഷമാണ് മാവോയിസ്റ്റ് സംഘമെത്തിയത്. കോളനിയിലെ ബിജുവിന്റെ വീട്ടിലെത്തിയ സംഘം അരിയും സാധനങ്ങളും വാങ്ങിയ ശേഷം കാടുകളിലേക്ക് മടങ്ങി. കൈയിലുള്ള മൊബൈൽ ഫോണും മറ്റും ചാർജ് ചെയ്യാനായി മൂന്നുമണിക്കൂറോളം വീട്ടിൽ സമയം ചെലവഴിച്ചു.

തലപ്പുഴ പൊലീസ് സ്ഥലത്തെത്തി ഇവരോട് സംസാരിച്ചു. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്നത്. തങ്ങളോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ താത്പര്യമുണ്ടോ എന്ന് കുടുംബത്തോട് ചോദിച്ചു.

ഇത് മൂന്നാം തവണയാണ് മാവോയിസ്റ്റ് സംഘം പ്രദേശത്ത് എത്തുന്നത്.

Story Highlights wayanad perya Maoist presence

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top