ചൈന അരുണാചലിൽ നിന്ന് അഞ്ച് യുവാക്കളെ തട്ടിക്കൊണ്ട് പോയി; എംഎൽഎയുടെ ട്വീറ്റ്

attack in kashmir 3 soldiers killed

അഞ്ച് യുവാക്കളെ അരുണാചൽ പ്രദേശിൽ നിന്ന് ചൈന തട്ടിക്കൊണ്ടുപോയെന്ന് ആരോപണം. അപ്പർ സുബാസിരി ജില്ലയിൽ നിന്ന് അഞ്ച് യുവാക്കളെ ചൈനീസ് സേന തട്ടിക്കൊണ്ടുപോയെന്ന് കോൺഗ്രസ് എംഎൽഎ ആരോപിച്ചു. എപ്പോഴാണ് സംഭവം നടന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ രാത്രിയാണ് സംഭവം നടന്നതെന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്.

ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയാണ് നീക്കത്തിന് പിന്നിലെന്ന് എംഎൽഎ നിനോംഗ് എറിംഗ് ട്വീറ്റിൽ പറഞ്ഞു. കൂടാതെ തട്ടിക്കൊണ്ടുപോയവരുടെ വിവരങ്ങളും ഇദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. ചൈന തട്ടിക്കൊണ്ടുപോയ ആളിന്റെ സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റും എംഎൽഎ പങ്കുവച്ചു. മുൻപും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും ഉചിതമായ നടപടിയെടുക്കണമെന്നും എംഎൽഎ.

Read Also : സംഘർഷം ഒഴിവാക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ഇന്ത്യ- ചൈന സംയുക്ത ധാരണ

അതേസമയം സംഘർഷം ഒഴിവാക്കാനും ഉത്തരവാദിത്തത്തോടെ സമാധാനം പുനസ്ഥാപിക്കാനും ഉള്ള നീക്കങ്ങൾക്ക് ഇന്ത്യ- ചൈന സംയുക്ത തീരുമാനമായി. മോസ്‌കോയിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇന്ത്യയുടെയും ചൈനയുടെയും പ്രതിരോധമന്ത്രിമാർ തമ്മിൽ ഇക്കാര്യത്തിൽ ധാരണ ആയത്. സൈനിക തല ചർച്ചകളും സമാന്തരമായി ഉന്നത സൈനിക ഉദ്യോഗസ്ഥ ചർച്ചകളും പുനസ്ഥാപിച്ച് മേഖലയെ സമയ ബന്ധിതമായി സംഘർഷ രഹിതമാക്കും. ചൈനയുടെ പ്രകോപനങ്ങളും വാഗ്ദാന ലംഘനങ്ങളും അതിർത്തി വിപുലമാക്കാനുള്ള നീക്കങ്ങളും ആണ് അടിസ്ഥാന പ്രശ്‌നകാരണമെന്ന് ഇന്ത്യ ചർച്ചയിൽ കുറ്റപ്പെടുത്തി.

Story Highlights china kidnapped 5 youngsters, arunachal pradesh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top