കുട്ടനാട് സീറ്റിൽ എൻസിപി തന്നെ മത്സരിക്കും : ടിപി പീതാംബരൻ മാസ്റ്റർ

ncp will contest in kuttanad seat says tp peethambaran master

കുട്ടനാട് സീറ്റിൽ എൻസിപി തന്നെ മത്സരിക്കുമെന്ന് ടിപി പീതാംബരൻ മാസ്റ്റർ. സ്ഥാനാർത്ഥി ആരാണെന്നു പാർട്ടി തീരുമാനിച്ചിട്ടുണ്ട്. എൽഡിഎഫ് തീരുമാനിച്ചതിനു ശേഷം മാത്രം സ്ഥാനർത്ഥിയെ പ്രാഖ്യപിക്കുമെന്നും ടിപി പീതാംബരൻ മാസ്റ്റർ പറഞ്ഞു.

തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസിന്റെ പേര് എകെ ശശീന്ദ്രൻ പ്രഖ്യാപിച്ചത് അറിയില്ലെന്നും നടപടി ക്രമങ്ങൾ പാലിച്ചു മാത്രമേ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കഴിയുള്ളുവെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു. കുട്ടനാട്ടിൽ വിജയം ഉറപ്പാണെന്നും സ്വർണക്കടത്ത് അടക്കമുള്ള ആരോപണം ജനങ്ങൾ തള്ളുമെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു.

അതേസമയം, കുട്ടനാട് എൻസിപി സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന തോമസ് കെ തോമസ് പാർട്ടി അധ്യക്ഷൻ ടിപി പീതാംബരൻ മാസ്റ്ററുമായി കൂടി കാഴ്ച്ച നടത്തി. പിതാംബരൻ മാസ്റ്ററുടെ പളളൂരുത്തിയിലെ വസതിയിലെത്തിയാണ് കൂടികാഴ്ച്ച. പിതാംബരൻ മാസ്റ്ററുടെ അനുഗ്രഹവും പിന്തുണയും ഉറപ്പിക്കാൻ എത്തിയതെന്ന് തോമസ് കെ തോമസ് പറഞ്ഞു. കുട്ടനാടിൽ വിജയം ഉറപ്പെന്നും തോമസ് കെ തോമസ് 24 നോട് പറഞ്ഞു. വിമത സ്വരങ്ങളുണ്ടാകുന്നത് പാർട്ടിയിൽ സാധാരണമാണെന്ന് തോസ് കെ തോമസ് കൂട്ടിച്ചേർത്തു.

Story Highlights ncp , kuttanad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top