പ്ലസ് വൺ ട്രയൽ അലോട്ട്‌മെന്റ് ഫലം ഇന്ന്

plus one results to be out today evening

പ്ലസ് വൺ ഏകജാലക ട്രയൽ അലോട്ട്‌മെന്റ് ലിസ്റ്റ് ഇന്ന് പുറത്തുവിടും. www.hscap.kerala.gov.in എന്ന വെബ്‌സെറ്റിലാണ് ഫലം പുറത്തുവരിക. ട്രയൽ ഫലം ലഭിക്കാൻ Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ Trial Results ൽ പരിശോധിക്കുക. ഇതുവരെയും ക്യാൻഡിഡേറ്റ് ലോഗിൻ നിർമിക്കാത്തവർക്ക് Create Candidate Login-SWS എന്ന ലിങ്ക് ഉപയോഗിച്ച് ട്രയൽ റിസൾട്ട് പരിശോധിക്കാവുന്നതാണ്.

Read Also : പ്ലസ് വൺ പ്രവേശനം; അപേക്ഷാ തിയതി വീണ്ടും നീട്ടി

പ്രോസ്‌പെക്ടസ് മാനദണ്ഡം അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ട്‌മെന്റിനായി പരിഗണനക്ക് എടുത്തത്. കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കുമായി അപേക്ഷർക്ക് വീടിനടുത്തുള്ള സർക്കാർ/ എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലെ ഹെൽപ്പ് ഡെസ്‌കുകളെ സമീപിക്കാവുന്നതാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. വെബ്‌സെറ്റിൽ വിശദമായ നിർദേശങ്ങളും നൽകും. എന്തെങ്കിലും തിരുത്തലുകൾ ഉണ്ടെങ്കിൽ Edit Application ലിങ്കിലൂടെ മാറ്റി എട്ടിന് വൈകുന്നേരം അഞ്ച് മണിക്കുള്ളിൽ കൺഫർമേഷൻ നൽകാം.

Story Highlights plus one trial allotment

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top