പ്ലസ് വൺ പ്രവേശനം; അപേക്ഷാ തിയതി വീണ്ടും നീട്ടി

plus one single window system application begin today

പ്ലസ് വൺ പ്രവേശന അപേക്ഷാ തിയതി വീണ്ടും നീട്ടി. ഈ മാസം 25 വരെയാണ് അപേക്ഷ നൽകാനുള്ള സമയം നീട്ടിയത്. ആ സമയം വരെ കാൻഡിഡേറ്റ് ലോഗിനും സൃഷ്ടിക്കാൻ സാധിക്കും.

അതേസമയം പ്ലസ് ടു, പത്താം ക്ലാസുകളുടെ സേ അഥവാ ഇംപ്രൂവ്‌മെന്റ് പരീക്ഷ സംബന്ധിച്ചും അറിയിപ്പുണ്ട്. എസ്എസ്എൽസി/ടിഎച്ച്എസ്എൽസി/എഎച്ച്എസ്എൽസി/എസ്എസ്എൽസി (ഹിയറിംഗ് ഇംപയേർഡ്)/ടിഎച്ച്എസ്എൽസി(ഹിയറിംഗ് ഇംപയേർഡ്) സേ പരീക്ഷകൾ സെപ്റ്റംബർ 22ന് തുടങ്ങും. വിജ്ഞാപനം www.keralapareekshabhavan.in എന്ന സൈറ്റിൽ ഉടനെ നൽകും.

Read Also : നാളെ മുതൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കും

ഹയർ സെക്കൻഡറി/ വെക്കേഷണൽ ഹയർ സെക്കൻഡറി/ ടെക്‌നിക്കൽ ഹയർ സെക്കൻഡറി/ആർട്ട് ഹയർ സെക്കൻഡറി സേ/ഇംപ്രൂവ്‌മെൻറ് പരീക്ഷകൾ അടുത്ത മാസം 22ന് ആരംഭിക്കും. പരീക്ഷകളുടെ വിജ്ഞാപനം www.dhsekerala.gov.in എന്ന സൈറ്റിൽ ലഭ്യമാണ്. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിന് അവരുടെ സ്‌കൂളുമായി ബന്ധപ്പെട്ടാൽ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

Story Highlights plus one application

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top