സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം: റിയ ചക്രവർത്തിയെ ഇന്ന് ചോദ്യം ചെയ്യും

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ അന്വേഷണം നിർണായക വഴിത്തിരിവിലേക്ക്. നടി റിയ ചക്രവർത്തിയെ ഇന്ന് ചോദ്യം ചെയ്യും. ഇന്നലെ രാത്രി റിയ ചക്രവർത്തിയുടെ സഹോദരൻ ഷൊവിക്കിന്റെയും, സുശാന്തിന്റെ മുൻ മാനേജർ സാമുവൽ മിരാൻഡയുടെയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
10 മണിക്കൂറിലധികം ചോദ്യം ചെയ്ത ശേഷമാണ് റിയ ചക്രവർത്തിയുടെ സഹോദരൻ ഷൊവിക്കിന്റെയും, സുശാന്തിന്റെ മുൻ മാനേജർ സാമുവൽ മിരാൻഡയുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. സുശാന്തിന്റെ വസതിയിലേക്ക് ലഹരിവസ്തുക്കൾ കൊണ്ടുപോയിരുന്നതായി സാമുവൽ മിരാൻഡ സമ്മതിച്ചെന്നാണ് റിപ്പോർട്ടുകൾ. കേസിൽ നേരത്തെ അറസ്റ്റിലായ മയക്കുമരുന്ന് ഇടനിലക്കാരെ ചോദ്യം ചെയ്തപ്പോൾ ഷൊവിക്കിന്റെയും, സാമുവൽ മിരാൻഡയുടെയും പേരുകൾ പറഞ്ഞിരുന്നു.
ഷൊവിക് ലഹരിവസ്തുക്കൾ വാങ്ങിയിരുന്നുവെന്ന് ഇടപാടുകാരനായ സായിദ് വിലാത്രയും മൊഴി നൽകിയെന്നാണ് സൂചന. ഇന്നലെ ഷൊവികിനെയും, സാമുവൽ മിരാൻഡയെയും ചോദ്യം ചെയ്തപ്പോൾ നിർണായക വിവരങ്ങൾ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് ലഭിച്ചു. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും റിയ ചക്രവർത്തിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ.
Story Highlights – riya chakravarthy to be interrogated today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here