ഭാര്യയെ അധ്യാപിക യോഗ്യതാ പരീക്ഷ എഴുതിക്കണം; നാല് സംസ്ഥാനങ്ങൾ പിന്നിട്ട് ഒരു പരീക്ഷ യാത്ര

ഭാര്യയെ അധ്യാപികയാക്കണം, യോഗ്യതാ പരീക്ഷയിൽ പങ്കെടുപ്പിക്കണം, നാല് സംസ്ഥനങ്ങൾ പിന്നിട്ട് ഒരു പരീക്ഷ യാത്ര. ജാർഖണ്ഡ് സ്വദേശിയായ ധനഞ്ജയ് കുമാറും (27) ഭാര്യ സോണി ഹെബ്രാമു (22) മാണ് 1200 കിലോമീറ്റർ താണ്ടി പരീക്ഷയ്ക്കായി ജാർഖണ്ഡിൽ നിന്ന് മധ്യപ്രദേശിലെത്തിയത്. ഗർഭിണിയായ ഭാര്യയെ ബൈക്കിന് പിന്നിലിരുത്തിയുള്ള യാത്രയ്ക്ക് കനത്ത മഴയോ, റോഡിലെ കുണ്ടും കുഴികളോ ഒന്നും ധനഞ്ജയ് കുമാറിന് ഒരു തടസമായിരുന്നില്ല.
ജാർഖണ്ഡിലെ ഗോഡ്ഡ ജില്ലയിൽ നിന്നാണ് ധനഞ്ജയ് കുമാറും ഭാര്യ സോണി ഹെബ്രാമുവും യാത്ര തിരിച്ചത്. മധ്യപ്രദേശിലെ ഗ്വാളിയോറിലായിരുന്നു സോണിയുടെ ഡിഎഡ് പരീക്ഷാ കേന്ദ്രം. എന്നാൽ, കൊവിഡ് നിയന്ത്രണങ്ങളും ദൂരവും ആദ്യം ഒരു വെല്ലുവിളിയായി തോന്നിയെങ്കിലും ഭാര്യയെ ഒരു അധ്യാപികയായി കാണണമെന്നുള്ള അതിയായ ആഗ്രഹം ധനഞ്ജയ് കുമാറിനെ ആ യാത്രയ്ക്ക് പ്രേരിപ്പിച്ചത്.
യാത്രയ്ക്കായി ടാക്സി വിളിച്ചിരുന്നെങ്കിൽ 30,000 രൂപ ചെലവ് വരുമായിരുന്നു. തന്നെയും ഭാര്യയെയും സംബന്ധിച്ച് അതൊരു വലിയ തുകയാണ്. ആഭരണം വിറ്റാണ് യാത്രയ്ക്കുള്ള പണം കണ്ടെത്തിയത്. 10,000 രൂപ കൈയ്യിൽ കരുതി. ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്കും മുറി വാടകയ്ക്കുമായി 5000 രൂപ ചെലവായി. ഓഗസ്റ്റ് 28ന് ജാർഖണ്ഡിൽ നിന്ന് യാത്ര ആരംഭിച്ച ദമ്പതിമാർ മുസാഫർപുർ (ബീഹാർ), ലഖ്നൗ (യുപി) എന്നിവിടങ്ങളിൽ ഓരോ ദിവസം വീതം താമസിച്ചാണ് ഗ്വാളിയോറിലെത്തിയത്.
യാത്രയ്ക്കിടയിൽ പല സ്ഥലങ്ങളിലും കനത്ത മഴ പെയ്തിരുന്നു. പനിയും ബാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതെല്ലാം ശരിയായി. അധ്യാപന ജോലിക്ക് അപേക്ഷിക്കും തിരഞ്ഞെടുമെന്ന് ഉറപ്പുള്ളതായും ദമ്പതിമാർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
മധ്യപ്രദേശിലെ സെക്കൻഡറി എജ്യുക്കേഷൻ ബോർഡ് അധ്യാപന യോഗ്യതയ്ക്കായി നടത്തുന്ന പരീക്ഷയിൽ പങ്കെടുക്കുന്നതിനായി ഓഗസ്റ്റ് 30 നാണ് ദമ്പതിമാർ ഗ്വാളിയോറിൽ എത്തിയത്. പരീക്ഷ സെപ്റ്റംബർ 11 വരെ തുടരും. ദമ്പതിമാരുടെ അതി സാഹസിക യാത്രയുടെ വാർത്ത പത്രമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ശ്രദ്ധിക്കപ്പെട്ടതോടെ ഇവരെ സഹായിക്കാൻ ജില്ലാ ഭരണകൂടം രംഗതെത്തിയിട്ടുണ്ട്.
Story Highlights – Wife must write teacher qualification test; A test trip after four states
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here