കൊവിഡ് രോഗിയെ പീഡിപ്പിച്ച സംഭവം കേരളത്തിന് നാണക്കേട്: കെ സുരേന്ദ്രൻ

കൊവിഡ് രോഗിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംഭവം കേരളത്തിന് നാണക്കേടുണ്ടാക്കുന്നതാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

അർധരാത്രിയിൽ നഴ്‌സുമാരില്ലാതെ യുവതികളെ ആംബുലൻസിൽ കൊണ്ടുപോയി. ആരോഗ്യ വകുപ്പിന്റെ അനാസ്ഥയാണിതെന്നും ആരോഗ്യ മന്ത്രി രാജി വയ്ക്കണമെന്നും സുരേന്ദ്രൻ. 108 ആംബുലൻസ് ഡ്രൈവർമാരുടെ നിയമനം പാർട്ടി ഓഫീസ് വഴിയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

Read Also : കൊവിഡ് വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചു; നാല്‍പതുകാരന്‍ പിടിയില്‍

അതേസമയം സംഭവത്തിൽ അറസ്റ്റിലായ ഡ്രൈവർ നൗഫൽ കൊലക്കേസ് കേസ് പ്രതിയെന്ന് വിവരം. 2018 ൽ ഇയാൾക്കെതിരെ 308 പ്രകാരം കേസ് എടുത്തിരുന്നു. ഇതിന് ശേഷമാണ് ഇയാൾ ആംബുലൻസ് ഡ്രൈവറായതെന്ന് പത്തനംതിട്ട എസ്പി കെ ജി സൈമൺ പറഞ്ഞു.

പെൺകുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്നലെ തന്നെ പ്രതിയെ പിടികൂടി. കൊവിഡ് പരിശോധനക്ക് ശേഷം കൂടുതൽ ചോദ്യം ചെയ്യലടക്കം നടക്കുമെന്നും പൊലീസ് വിശദീകരിച്ചു. സംഭവത്തിന് പിന്നാലെ നൗഫലിനെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ ആരോഗ്യമന്ത്രി കെ കെ ശൈലജ നിർദേശിച്ചു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

Story Highlights k surendran, covid patient raped inside ambulance

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top