വേട്ടക്കാരൻ മ്ലാവിനെ അമ്പെയ്ത് മുറിവേല്പിച്ചു; പിറ്റേന്ന് മ്ലാവ് വേട്ടക്കാരനെ കുത്തിക്കൊന്നു

തന്നെ അമ്പെയ്ത് മുറിവേല്പിച്ച വേട്ടക്കാരനെ മ്ലാവ് കുത്തിക്കൊന്നു. അമേരിക്കയിലെ ഒറിഗൺ സ്വദേശിയായ മാർക്ക് ഡേവിഡ് എന്ന 66കാരനെയാണ് മ്ലാവ് കുത്തിക്കൊന്നത്. തലേന്ന് രാത്രി മ്ലാവിനെ മാർക്ക് അമ്പെയ്ത് മുറിവേല്പിച്ചിരുന്നു. പിറ്റേന്ന് പുലർച്ചെ മാർക്കിനെ ആക്രമിച്ച മ്ലാവ് ഇയാളെ ഗുരുതരമായി പരുക്കേല്പിക്കുകയായിരുന്നു.
Read Also : വേട്ടക്കാരുടെ കെണിയില്‍ നിന്ന് ഷോക്കേറ്റ് അറുപതുകാരന്റെ മരണം; പ്രതികളെ പിടികൂടാന്‍ സാധിക്കാതെ പൊലീസ്
ശനിയാഴ്ച വൈകിട്ട് ടില്ലമൂക് കൗണ്ടിയിലെ ഒരു സ്വകാര്യ സ്ഥലത്ത് വേട്ട നടത്തുകയായിരുന്നു മാർക്ക്. മ്ലാവിനെ അമ്പെയ്തു എങ്കിലും ഇയാൾക്ക് അതിനെ കണ്ടെത്താനായില്ല. പിറ്റേന്ന് പുലർച്ചെ മാർക്കും ടില്ലമൂക്ക് കൗണ്ടിയുടെ ഉടമയുമായി മ്ലാവിനെ തിരഞ്ഞ് ഇറങ്ങി. ഏതാണ്ട് 9.15ഓടെ മ്ലാവ് മാർക്കിനെ കുത്തിക്കൊല്ലുകയായിരുന്നു. സ്ഥലം ഉടമ ഇയാളെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴുത്തിൽ പല തവണ കൊമ്പ് കൊണ്ട് കുത്തിയ മ്ലാവ് ഇയാളെ കൊലപ്പെടുത്തുകയായിരുന്നു.
പിന്നീട് മ്ലാവിനെ കൊലപ്പെടുത്തിയ അധികാരികൾ ഇറച്ചി സ്ഥലത്തെ ജയിലിൽ വിളമ്പി.
Story Highlights – Bow hunter gored to death by elk he shot the night before
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here