ഗാലറിയിൽ പന്ത് തിരഞ്ഞു മടുത്ത് ബ്രാത്‌വെയ്റ്റ്; ഇപ്പോ ഞങ്ങളുടെ കഷ്ടപ്പാട് മനസ്സിലായോ എന്ന് നെറ്റിസൺസ്: വിഡിയോ

Carlos Brathwaite ball stands

കൊവിഡ് ഇടവേളക്ക് ശേഷം കായികമത്സരങ്ങൾ പുനരാരംഭിച്ചപ്പോൾ ചില ശ്രദ്ധേയമായ മാറ്റങ്ങളാണ് ലോകം കണ്ടത്. സാമൂഹിക അകലം പാലിച്ചുള്ള കൂടിച്ചേരലുകളും ആളില്ലാത്ത സ്റ്റേഡിയങ്ങളും എന്നിങ്ങനെ ഇതുവരെ ലോകം കാണാത്ത ചില മാറ്റങ്ങൾ ആരാധകർ കാണുകയാണ്. ഇതിലേറെ കഷ്ടം ക്രിക്കറ്റ് താരങ്ങൾക്കാണ്. ഒഴിഞ്ഞ ഗാലറിയിൽ പന്ത് തിരഞ്ഞു നടക്കേണ്ട അവസ്ഥയാണ് പേരു കേട്ട സൂപ്പർ താരങ്ങൾക്കൊക്കെ ഉണ്ടായിരിക്കുന്നത്. ഇത്തരം ഒരു സംഭവം കഴിഞ്ഞ ദിവസം നടന്ന കരീബിയൻ പ്രീമിയർ ലീഗിലും കണ്ടു.

Read Also : മാസ്ക് ധരിക്കാതെ കളി കണ്ട് ക്രിസ്ത്യാനോ; മാസ്കണിയാൻ ആവശ്യപ്പെട്ട് യുവേഫ സ്റ്റാഫ്: വൈറൽ വിഡിയോ

സിപിഎലിൻ്റെ 28ആം മത്സരത്തിലായിരുന്നു സംഭവം. ജമൈക്ക തല്ലവാസ് മുന്നോട്ടുവച്ച 162 റൺസ് ചേസ് ചെയ്യുകയാണ് ബാർബഡോസ് ട്രൈഡൻ്റ്സ്. നേപ്പാൾ സ്പിന്നർ സന്ദീപ് ലമിഛാനെ എറിഞ്ഞ 15ആം ഓവർ. കിവീസ് ഓൾറൗണ്ടർ മിച്ചൽ സാൻ്റ്നർ ആണ് ക്രീസിൽ. ആദ്യ പന്തിൽ തന്നെ ലോംഗ് ഓണിനു മുകളിലൂടെ സാൻ്റ്നറുടെ ഒരു കൂറ്റൻ സിക്സർ. പന്ത് തിരയാൻ പോയത് വിൻഡീസ് ഓൾറൗണ്ടർ കാർലോസ് ബ്രാത്‌വെയ്റ്റ്. സ്റ്റേഡിയം ശൂന്യമാണെങ്കിലും ആളുണ്ടെന്ന് തോന്നിപ്പിക്കാൻ സ്ഥാപിച്ച കട്ടൗട്ടുകൾക്കിടയിലാണ് പന്ത് വീണത്. കട്ടൗട്ടുകളുടെ ഭാവവും ബ്രാത്‌വെയ്റ്റിൻ്റെ പന്ത് പരതലും നെറ്റിസൺസ് ആഘോഷമാക്കുകയാണ്. ഗള്ളി ക്രിക്കറ്റിൽ സ്വയം പന്ത് തപ്പുന്ന ഞങ്ങളുടെ വേദന ഇപ്പോൾ മനസ്സിലാകുന്നുണ്ടോ എന്നാണ് അവരുടെ ചോദ്യം.

മത്സരത്തിൽ 7 വിക്കറ്റിന് ട്രൈഡൻ്റ്സ് വിജയിചു, ക്യാപ്റ്റൻ ജേസൻ ഹോൾഡർ (69), മിച്ചൽ സാൻ്റ്നർ (35) എന്നിവർ ചേർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ട്രൈഡൻ്റ്സിനെ വിജയിപ്പിച്ചത്. ജയത്തോടെ പോയിൻ്റ് പട്ടികയിൽ അഞ്ചാമതായി ട്രൈഡൻ്റ്സ് സീസൺ അവസാനിപ്പിച്ചു.

Story Highlights Carlos Brathwaite tries to search the ball in the stands

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top