Advertisement

പി കെ കുഞ്ഞാലിക്കുട്ടി വീണ്ടും കേരള രാഷ്ട്രീയത്തിലേക്ക്

September 6, 2020
Google News 1 minute Read

പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു. കേരളത്തിലെ തെരഞ്ഞെടുപ്പുകളുടെ ചുമതല മുസ്ലിം ലീഗ് പി കെ കുഞ്ഞാലിക്കുട്ടിക്ക് നൽകി. ദേശീയ തലത്തിലുള്ള തെരഞ്ഞെടുപ്പ് ചുമതല ഇ.ടി.മുഹമ്മദ് ബഷീറിനായിരിക്കും. മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്.

ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് ദേശീയ രാഷ്ട്രീയത്തിൽ മുസ്ലിം ലീഗിന്റെ കരുത്തനായ നേതാവെന്ന നിലയിലാണ് നേതൃത്വം കുഞ്ഞാലിക്കുട്ടിയെ പാർലമെന്റിലേക്ക് അയച്ചത്. എന്നാൽ ദേശീയ രാഷ്ട്രീയത്തിന്റെ ഗതി മാറിയതും, ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് പേരിനുമാത്രമായതും, അവർക്കിടയിലുണ്ടായ നേതാക്കളുടെ കാലുവാരലുമെല്ലാമാണ് കുഞ്ഞാലിക്കുട്ടിക്ക് ദേശീയ രാഷ്ട്രീയത്തോട് മടുപ്പുണ്ടാകാൻ പ്രധാനകാരണം. ഇതിന് പുറമെ കേരളത്തിലെ യുഡിഎഫ് നേതാക്കളുടെ കടുത്ത സമ്മർദ്ദവും ലീഗിന്റെ തീരുമാനത്തിന് ആക്കം കൂട്ടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് ചേർന്ന മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പ്രഖ്യാപനം നടത്തിയത്.

അതേസമയം മുന്നിൽ ഉള്ളത് വലിയ വെല്ലുവിളിയാണെന്നും യുഡിഎഫിന് പുറത്ത് മറ്റ് രാഷ്ട്രീയ കക്ഷികളുമായി സഖ്യമില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Story Highlights P K kunjalikutty, UDF

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here