വിവാഹം കഴിക്കണമെന്ന ആവശ്യം വീട്ടുകാർ നിരസിച്ചു; കൊല്ലത്ത് ആറ്റിൽ ചാടി 17കാരന്റെ ആത്മഹത്യാശ്രമം

വിവാഹം കഴിക്കണമെന്ന ആവശ്യം വീട്ടുകാർ നിരസിച്ചതിനെ തുടർന്ന് പതിനേഴു വയസുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആറ്റിൽ ചാടിയാണ് ബാലൻ ആത്മഹത്യക്ക് ശ്രമിച്ചത്. എന്നാൽ, ആദ്യം മുങ്ങിപ്പോയെങ്കിലും നീന്തൽ അറിയാവുന്നതു കൊണ്ട് പിന്നീട് അറിയാതെ നീന്താൻ ആരംഭിച്ചു. തുടർന്ന് കരയിലുണ്ടായിരുന്നവർ ആറ്റിലേക്ക് ചാടി ബാലനെ രക്ഷിച്ച് കരക്ക് കയറ്റുകയായിരുന്നു.
Read Also : കോഴിക്കോട് മധ്യവയസ്കൻ ആത്മഹത്യ ചെയ്ത സംഭവം; ഡിവൈഎഫ്ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തിയിരുന്നു എന്ന് ആരോപണം
കൊല്ലം പാരിപ്പള്ളിയിലാണ് സംഭവം. പത്താം ക്ലാസ് ജയിച്ചു നിൽക്കുന്ന പതിനേഴു വയസ്സുകാരനായ പയ്യൻ തനിക്ക് വിവാഹം കഴിക്കണമെന്ന് മാതാപിതാക്കളോട് ആവശ്യപ്പെട്ടു. എന്നാൽ, വീട്ടുകാർ ഇത് നിരസിച്ചു. ഇതിൽ നിരാശനായ ബാലൻ ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. പാരിപ്പള്ളിയിൽ നിന്ന് ബസിൽ കയറിയാണ് ബാലൻ ചാത്തന്നൂരിന് സമീപമുള്ള ഇത്തിക്കരയാറ്റിൽ എത്തിയത്. തുടർന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു.
വെള്ളം പൊങ്ങി നിൽക്കുന്ന സമയത്ത് ആറ്റിലേക്ക് ഒരാൾ ചാടിയതു കണ്ട നാട്ടുകാരിൽ ചിലർ ഒപ്പം ചാടി. ഇതിനിടെ അല്പം വെള്ളം കുടിച്ചെങ്കിലും നീന്തൽ അറിയാവുന്നതു കൊണ്ട് ബാലൻ നീന്തിത്തുടങ്ങി. നാട്ടുകാർ ബാലനെ രക്ഷിച്ച് കരക്ക് എത്തിച്ചപ്പോഴേക്കും പൊലീസ് എത്തി. തുടർന്ന് പൊലീസുകാർ ബാലന്റെ മാതാപിതാക്കളെ വിളിച്ചു വരുത്തുകയായിരുന്നു.
Story Highlights – 17 years old attempt to commit suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here