കോഴിക്കോട് മധ്യവയസ്കൻ ആത്മഹത്യ ചെയ്ത സംഭവം; ഡിവൈഎഫ്ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തിയിരുന്നു എന്ന് ആരോപണം

man suicide kozhikode dyfi

കോഴിക്കോട് മധ്യവയസ്കൻ ആത്മഹത്യ ചെയ്തതിനു പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഭീഷണിയെന്ന് സൂചന. അഞ്ച് യുവാക്കൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് കുറിപ്പിലുള്ളത്. ഇവർ സ്ഥലത്തെ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കോഴിക്കോട് കക്കോടി പൂവത്തൂർ സ്വദേശിയായ ദിനേശൻ ഇന്നലെയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ചേവായൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഭീഷണിപ്പെടുത്തിയ ആളുകളുടെ പേരുകൾ അടക്കമാണ് ആത്മഹത്യാ കുറിപ്പ്. ആത്മഹത്യ ചെയ്ത ദിനേശൻ നേരത്തെ ഡിഐഎഫ്ഐയിലടക്കം പ്രവർത്തിച്ച വ്യക്തിയായിരുന്നു. കഴിഞ്ഞ ഒരു വർഷമായി ഇദ്ദേഹം സംഘടനാപ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ഇതേ ചൊല്ലി തർക്കം നിലനിന്നിരുന്നു എന്നും ബന്ധുക്കൾ ആരോപിക്കുന്നു.

Story Highlights Man suicide in kozhikode linked with dyfi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top