മാഞ്ചസ്റ്റർ സിറ്റിയുടെ രണ്ട് താരങ്ങൾക്ക് കൊവിഡ്

manchester city players covid

ഇംഗ്ലണ്ട് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ രണ്ട് താരങ്ങൾക്ക് കൊവിഡ്. വിങ്ങർ റിയാദ് മെഹ്റെസ്, സെന്റർ ബാക്ക് ഐമെറിക് ലപോർട്ടെ എന്നിവർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇരു താരങ്ങൾക്കും കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. സിറ്റി തന്നെയാണ് തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ ഇക്കാര്യം അറിയിച്ചത്. ഇരുവരും സ്വയം നിരീക്ഷണത്തിലാണെന്നും ക്ലബ് വ്യക്തമാക്കി.

ഫുട്ബോൾ ലോകത്തു നിന്ന് കൂടുതൽ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ, സൂപ്പർ താരം നെയ്മർ അടക്കം ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ ആറ് താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Read Also : നെയ്മറും ഡിമരിയയും ഉൾപ്പെടെ മൂന്ന് പിഎസ്ജി താരങ്ങൾക്ക് കൊവിഡ്

നെയ്മറിന് പുറമെ ബ്രസീൽ താരം തന്നെയായ മാർക്വീഞ്ഞോസ്, അർജന്റീന സ്ട്രൈക്കർ മൗറോ ഇകാർഡി, അർജൻ്റൈൻ താരങ്ങളായ എയ്ഞ്ചൽ ഡി മരിയ, ലിയാൻഡ്രൊ പരേദസ്, കോസ്റ്ററിക്കൻ ഗോൾകീപ്പർ കെയ്ലർ നവാസ് എന്നിവരാണ് കൊവിഡ് പോസിറ്റീവായ പിഎസ്ജി താരഗങ്ങൾ.

ഇതുകൂടാതെ സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ രണ്ട് താരങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചു. സ്പാനിഷ് സ്ട്രൈക്കർ ഡീഗോ കോസ്റ്റയ്ക്കും ഡിഫൻഡർ സാന്റിയാഗോ അരിയസിനുമാണ് അത്‌ലറ്റിക്കോ മാഡ്രിഡിൽ രോഗബാധ സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് ഇംഗ്ലീഷ് പ്രീമിയർ ലീ​ഗിലും കൊവിഡ‍് രോ​ഗ ബാധ സ്ഥിരീകരിച്ചത്.

Story Highlights 2 manchester city players tested covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top