നെയ്മറും ഡിമരിയയും ഉൾപ്പെടെ മൂന്ന് പിഎസ്ജി താരങ്ങൾക്ക് കൊവിഡ്

ബ്രസീൽ സൂപ്പർ താരം നെയ്മർ ഉൾപ്പെടെ മൂന്ന് പിഎസ്ജി താരങ്ങൾക്ക് കൊവിഡ്. നെയ്മർക്കൊപ്പം അർജൻ്റൈൻ താരങ്ങളായ ഏഞ്ചൽ ഡി മരിയ, ലിയെനാർഡോ പരേദസ് എന്നിവർക്കും കൊവിഡ് പോസിറ്റീവായി. ഫ്രഞ്ച് ലീഗിൻ്റെ പുതിയ സീസൺ ആരംഭിക്കുന്നതിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് മൂവർക്കും കൊവിഡ് പോസിറ്റീവായത്. അതേസമയം, രോഗബാധിതരായവരുടെ പേരുവിവരം ക്ലബ് പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ ആഴ്ച ബയേൺ മ്യൂണിക്കിനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കളിച്ചവരാണ് ഈ മൂന്ന് താരങ്ങളും. ഉയരുന്ന കൊവിഡ് കേസുകൾ ഫ്രഞ്ച് ലീഗിൻ്റെ പുതിയ സീസൺ ആരംഭിക്കുന്നതിൽ അനിശ്ചിതത്വം ഉണ്ടാക്കിയിട്ടുണ്ട്. ഉദ്ഘാടന മത്സരം കളിക്കേണ്ട മാഴ്സേയിലെ 4 താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ മത്സരം മാറ്റിവച്ചിരുന്നു.
Story Highlights – Neymar Angel Di Maria, Paredes contract Covid-19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here