പി എസ് ജി ലക്ഷ്യം സീസണിലെ നാലാം കിരീടം; തടയിടാൻ ചെൽസി

ഗ്ലാമർ പോരാട്ടങ്ങൾക്കൊടുവിൽ ഫിഫ ക്ലബ് ലോക കപ്പ് കലാശപ്പോരിലേക്ക്. അട്ടിമറികൾക്കും ആവേശ പോരാട്ടങ്ങൾക്കും ഒടുവിൽ കിരീടത്തിൽ മുത്തമിടാൻ ചെൽസിയോ പിഎസ്ജിയോ എന്ന് തിങ്കളാഴ്ച അർധരാത്രി 12:30 ന് മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഉത്തരം. ബ്രസീലിയൻ ക്ലബായ ഫിലിമിനെൻസിനെ തകർത്താണ് ചെൽസിയുടെ വരവ്. എന്നാൽ, യൂറോപ്യൻ വമ്പന്മാരായ റിയൽ മാഡ്രിഡിനെ എതിരില്ലാത്ത നാല് ഗോളിന് പരാചയപെടുത്തിയാണ് പിഎസ്ജിയുടെ ഫൈനൽ പ്രവേശനം. [Paris Saint-Germain F.C.]
അൽ ഹിലാലിനെ തകർത്തെറിഞ്ഞ ഫ്ലുമിനെൻസ് ആദ്യഘട്ട സെമിയിൽ ചെൽസിക്ക് മുന്നിൽ തോൽവി വഴങ്ങി. അതോടെയാണ് ചെൽസി ഫൈനലിലേക്ക് പ്രവേശിച്ചത്. ആവേശപ്പോര് കാത്തിരുന്ന ആരാധകരെ ഞെട്ടിച്ചുകൊണ്ട് 24 മിനിറ്റിനുള്ളിൽ 3 ഗോളുകൾ വഴങ്ങിയാണ് റിയൽ മാഡ്രിഡ് പിഎസ്ജിക്ക് മുന്നിൽ മുട്ടുകുത്തിയത്. 6ആം മിനിറ്റിൽ ഫാബിൻ റൂയിസ് തുടക്കമിട്ട ഗോൾ വേട്ടക്ക് ഗോൺസാലോ റാമോസിലൂടെ 87ആം മിനിറ്റിൽ അവസാനമായി.
Read Also: ‘F1’, ‘ജുറാസിക് വേൾഡ് റീബർത്ത്’; കേരളത്തിൽ കാശുവാരി ഹോളിവുഡ് ചിത്രങ്ങൾ
പിഎസ്ജിയിൽ നിന്ന് റിയൽ മാഡ്രിഡിൽ എത്തിയ കിലിയൻ എംബപ്പേയും പ്രകടനത്തിൽ നിരാശയാണ് സമ്മാനിച്ചത്. ഫിഫ ക്ലബ്ബ് ലോകകപ്പിൽ കളിച്ചു ആറിൽ അഞ്ചും വിജയിച്ച പിഎസ്ജി 5 ക്ലീൻഷീറ്റും നേടി. അവസാന ഒൻപത് മത്സരങ്ങളിൽ ഒൻപത് വ്യത്യസ്ത താരങ്ങളിൽ നിന്ന് ഗോളുകൾ കണ്ടെത്തിയ ചെൽസി ഏറെ ആത്മവിശ്വാസത്തിൽ ആണ്. പരിക്കുകൾ അലട്ടിയാലും മികച്ച മത്സരം പുറത്തെടുത്ത് വിജയം കണ്ടെത്താനാകും എന്ന് തന്നെയാണ് അവർ പ്രതീക്ഷിക്കുന്നത്. ആവേശകരമായ കണക്കുകൾ പോലെ തന്നെ കളിയും ആവേശകരമാക്കും എന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ കിരീടത്തിൽ കുറഞ്ഞ ഒന്നും ഇരു ടീമുകളും പ്രതീക്ഷിക്കുന്നില്ല.
Story Highlights : PSG aim for fourth title of the season; Chelsea to block it
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here