ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് വമ്പന്‍ പോരാട്ടം; ബാഴ്‌സലോണക്ക് പ്രീ-ക്വാര്‍ട്ടര്‍ കടമ്പ

യുവേഫ ചാമ്പ്യന്‍സ് ലീഗിലെ പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തിനായി ബാഴ്‌സലോണ ഇന്നിറങ്ങും. രാത്രി 11.15ന് നടക്കുന്ന മത്സരത്തില്‍ പോര്‍ച്ചുഗീസ് ക്ലബ് ആയ ബെന്‍ഫിക്കയാണ് ബാഴ്‌സക്ക് എതിരാളികളായി എത്തുന്നത്. 2025 പിറന്നതിന് ശേഷം ഒരു മത്സരത്തില്‍ പോലും പരാജയമറിയാതെ കുതിക്കുകയാണ് ബാഴ്‌സ. ബെന്‍ഫിക്കയുമായി കൂടി വിജയിക്കാനായാല്‍ പ്രീ-ക്വാര്‍ട്ടര്‍ കടമ്പയും കടന്ന് കറ്റാലന്‍മാര്‍ക്ക് അവസാന എട്ടിലേക്ക് മുന്നേറാം.
പ്രീക്വാര്‍ട്ടര്‍ ആദ്യപാദത്തില്‍ ഒരു ഗോളിനാണ് ബെന്‍ഫിക്കയോട് ബാഴ്‌സ വിജയിച്ചു കയറിയത്. ഒരു ഗോളിനാണെങ്കിലും ഇന്നത്തെ മത്സരത്തില്‍ സമനില മതി ബാഴ്‌സക്ക് ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍. മിന്നും ഫോമില്‍ തുടരുന്ന ബാഴ്‌സക്ക് സ്വന്തം കാണികള്‍ക്ക് മുമ്പില്‍ കളിക്കുന്നതിനാല്‍ ആരാധകരുടെ വലിയ പിന്തുണയായിരിക്കും ലഭിക്കുക. ലീഗ് സ്റ്റേജില്‍ ബെന്‍ഫിക്കയോട് ഏറ്റുമുട്ടിയപ്പോള്‍ 5-4-ന്റെ വിജയമായിരുന്നു ബാഴ്‌സക്ക്.
Story Highlights: Barcelona FC vs Benfica in UEFA Champions League
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here