ലോകത്തിലെ ഏറ്റവും വലിയ ഇന്ത്യൻ ദേശീയ പതാക വാഗാ അതിർത്തിയിൽ; പ്രചാരണത്തിലെ യാഥാർത്ഥ്യം (24 fact check)

-/ ടീന സൂസൻ ടോം
വാഗാ അതിർത്തിയിൽ സ്ഥാപിച്ച കൂറ്റൻ ഇന്ത്യൻ പതാക എന്ന പേരിൽ ഒരു വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇന്ത്യൻ പതാകയെന്ന അടിക്കുറിപ്പോടെയാണ് ഈ വ്യാജപ്രചാരണം.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഇന്ത്യൻ ദേശീയ പതാക ഉയർത്തൽ ചടങ്ങിന്റെ വിഡിയോയുടെ താഴെ ഈ പതാക ലോക റെക്കോഡുകൾ സ്വന്തമാക്കിയെന്നാണ് കുറിച്ചിരിക്കുന്നത് . വാഗാ അതിർത്തിയിലേത് എന്ന പേരിൽ ഫേസ്ബുക്കിൽ ഷെയർ ചെയ്യപ്പെട്ട വിഡിയോയിലെ അവകാശ വാദങ്ങൾ- ഉയരം- 360 അടി, നിർമാണ ചെലവ്- മൂന്നരക്കോടി, ഉപയോഗിച്ചിരിക്കുന്നത്- 55 ടൺ സ്റ്റീൽ, പതാക എത്തിക്കാൻ ഉപയോഗിച്ച ക്രെയിനിന്റെ വാടക മാത്രം 60 ലക്ഷം രൂപ എന്നിങ്ങനെയാണ്.
ഇന്ത്യ- പാക് അതിർത്തിയായ വാഗയിൽ നിന്നുള്ള ദൃശ്യങ്ങൾ എല്ലാവർക്കും സുപരിചിതമാണ്, കൂടാതെ ഇരുരാജ്യങ്ങളുടേയും സൈന്യം പരസ്പരം അഭിവാദ്യം ചെയ്യുന്നത് കാണാനുള്ള അവസരവും വാഗയിലുണ്ട്.
യാഥാര്‍ത്ഥ്യത്തില്‍, പ്രചരിക്കുന്ന വിഡിയോ വാഗയിലേതല്ലെന്ന് കണ്ടെത്തി. 24 ഫാക്ട് ചെക്ക് ടീമിന്റെ പരിശോധനയിൽ ഈ വിഡിയോ 2016 മുതൽ പ്രചരിക്കുന്നതാണെന്ന് വ്യക്തമായി.
തെലങ്കാന സംസ്ഥാനത്തിന്റെ രണ്ടാം സ്ഥാപക ദിനത്തിൽ ഹൈദരാബാദിലെ സഞ്ജീവയ്യ പാർക്കിൽ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ഉയർത്തിയ പതാകയാണിത്.
Story Highlights – 24 fact check, fake news, flag was not at wagah boarder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here