Advertisement

തൃശൂർ ജില്ലയിൽ 128 പേർക്ക് കൊവിഡ് സ്ഥിരീകരണം

September 7, 2020
Google News 2 minutes Read
coronavirus

തൃശൂർ ജില്ലയിൽ തിങ്കളാഴ്ച 128 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 155 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1503 ആണ്. തൃശൂർ സ്വദേശികളായ 32 പേർ മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5483 ആണ്. ഇതുവരെ ജില്ലയിൽ 3927 പേർ രോഗമുക്തരായി.

Read Also : തൃശൂർ ഡിസിസി പ്രസിഡന്റ് ചുമതലയേറ്റ ചടങ്ങിൽ കൊവിഡ് പ്രോട്ടോകോൾ പാലിക്കാതെ വൻആൾക്കൂട്ടം

തിങ്കളാഴ്ച ജില്ലയിൽ സമ്പർക്കം വഴി 123 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ക്ലസ്റ്ററുകൾ വഴിയുള്ള രോഗബാധ: എലൈറ്റ് ക്ലസ്റ്റർ- 4, ആർ.എം.എസ് ക്ലസ്റ്റർ- 3, കെഇപിഎ ക്ലസ്റ്റർ- 2, വാടാനപ്പളളി മത്സ്യമാർക്കറ്റ് ക്ലസ്റ്റർ- 1. മറ്റ് സമ്പർക്ക കേസുകൾ 110 ആണ്. ഒരു ആരോഗ്യ പ്രവർത്തകനും രണ്ട് ഫ്രണ്ട് ലൈൻ വർക്കർമാർക്കും രോഗം ബാധിച്ചു. ജില്ലയിൽ 8506 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 135 പേരെയാണ് തിങ്കളാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 1648 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 29 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 54 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1495 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 12 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 61 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2246 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി.

Story Highlights covid, coronavirus, thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here