സ്വർണകടത്ത് കേസ് പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്യാൻ കസ്റ്റംസ് നൽകിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സ്വർണകടത്ത് കേസിലെ ആറ് പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്യാൻ കസ്റ്റംസ് നൽകിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. സ്വർണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരൻ കെ.ടി റമീസിനെ കൂടാതെ മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷാഫി, ഹംജദ് അലി, സെയ്ത് അലവി, അബ്ദു പി ടി, ഹംസത്ത് അബ്ദുസലാം എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്.
മയക്കുമരുന്ന് കേസിലെ പ്രതിയായ അനൂപ് മുഹമ്മദിന്റെ ഫോണിൽ സ്വർണക്കടത്ത് കേസിലെ പ്രതിയുടെ ഫോൺ നമ്പറുണ്ടായിരുന്നുവെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് വ്യക്തത വരുത്താനാണ് കസറ്റംസിന്റെ നീക്കം. എൻഐഎ പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകൾക്കായി കസ്റ്റംസ് നൽകിയ അപേക്ഷ ഇന്ന് എൻഐഎ കോടതി പരിഗണിക്കും. സി-ഡാക്കിൽ പരിശോധിച്ച ഫലം കൈമാറാനാണ് അപേക്ഷ നൽകിയത്. മൊബൈൽ ഫോണുകളും ലാപ്‌ടോപുകളും എൻഐഎ പരിശോധിച്ചിരുന്നു.
Story Highlights – customs, gold smuggling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here