കങ്കണയുടെ ഓഫീസിൽ അപ്രതീക്ഷിത റെയ്ഡ്; തന്റെ സ്വപ്നം തകർത്തെന്ന് താരം

ബോളിവുഡ് നടി കങ്കണ റണൗട്ടിൻ്റെ ഓഫീസിൽ ബോംബേ മുനിസിപ്പൽ കോർപ്പറേഷൻ്റെ അപ്രതീക്ഷിത റെയ്ഡ്. ബാന്ദ്രയിലെ പാലി നക പ്രദേശത്തുള്ള ഓഫീസിലാണ് കോർപ്പറേഷൻ അധികൃതർ പരിശോധന നടത്തിയത്. ഓഫീസിൻ്റെ പണി നടനു കൊണ്ടിരിക്കുകയാണ്. ഓഫീസിൻ്റെ നിർമ്മാണം ചട്ടങ്ങൾ ലംഘിച്ചാണെന്ന് ആരോപിച്ചായിരുന്നു റെയ്ഡ്.
Read Also : ആക്രമണ ഭീഷണി; കങ്കണയ്ക്ക് വൈ കാറ്റഗറി സുരക്ഷയുമായി കേന്ദ്രം
തൻ്റെ സിനിമാ നിർമാണക്കമ്പനിയുടെ ഓഫീസിലാണ് റെയ്ഡ് നടത്തിയതെന്നും ഇപ്പോൾ തൻ്റെ സ്വപ്നം തകർന്നെന്ന് തോന്നുന്നു എന്നും കങ്കണ ട്വിറ്ററിൽ കുറിച്ചു. “ഇത് മണികർണിക ഫിലിംസിൻ്റെ മുംബൈയിലുള്ള ഓഫീസാണ്. 15 വർഷം കഠിനാധ്വാനം ചെയ്തിട്ടാണ് ഞാനിത് നിർമ്മിച്ചത്. ഒരു സിനിമാ നിർമാതാവ് ആകുമ്പോൾ സ്വന്തമായി ഓഫീസ് ഉണ്ടാവണമെന്ന ഒരു സ്വപ്നമേ എനിക്ക് ജീവിതത്തിൽ ഉണ്ടായിരുന്നുള്ളൂ. അത് തകർക്കപ്പെടാൻ പോവുകയാണ്. പെട്ടെന്ന്, ബിഎംസി അധികൃതർ എൻ്റെ ഓഫീസ് ആക്രമിച്ചിരിക്കുന്നു.”- കങ്കണ ട്വിറ്ററിൽ കുറിച്ചു.
ബിഎംസി അധികൃതർ തൻ്റെ ഓഫീസ് ജോലിക്കാരെയും അയൽക്കാരെയും ഭീഷണിപ്പെടുത്തിയെന്നും കങ്കണ ആരോപിച്ചു. കങ്കണയുടെ കോമാളിത്തരത്തിന് എല്ലാവരും അനുഭവിക്കുമെന്ന് ബിഎംസി അധികൃതർ ഭീഷണിപ്പെടുത്തി എന്നും നടി കുറിച്ചു. ചില വീഡിയോകളും താരം പങ്കുവച്ചിട്ടുണ്ട്.
Read Also : ആക്രമണ ഭീഷണി; കങ്കണയ്ക്ക് വൈ കാറ്റഗറി സുരക്ഷയുമായി കേന്ദ്രം
“എന്നോട് എല്ലാ രേഖകളുമുണ്ട്. എൻ്റെ സ്ഥലത്ത് ഒരു നിയമവിരുദ്ധ പ്രവൃത്തിയും നടന്നിട്ടില്ല. ഒരു നോട്ടീസയച്ച് എന്താണ് നിയമവിരുദ്ധ നിർമ്മാണമെന്ന് ബിഎംസി അറിയിക്കണം. ഇന്നവർ എൻ്റെ സ്ഥലം പരിശോധിച്ചു. നാളെ അവർ അതൊക്കെ തകർക്കും.”- മറ്റൊരു ട്വീറ്റിൽ കങ്കണ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് പാക് അധീന കശ്മീരിനോട് മുംബൈയെ ഉപമിച്ച കങ്കണയുടടെ ട്വീറ്റ് വിവാദത്തിലായത്. സംസ്ഥാനത്തെ ഭരണകക്ഷികളായ കോൺഗ്രസ്, ശിവസേന, എൻസിപി തുടങ്ങിയവർ താരത്തിന്റെ പ്രസ്താവനക്ക് എതിരെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ താരത്തിന് കേന്ദ്രം വൈ കാറ്റഗറി സുരക്ഷ അനുവദിച്ചിരുന്നു.
Story Highlights – Kangana Ranaut reacts after BMC inspects her Mumbai office
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here