Advertisement

69-ാം പിറന്നാൾ നിറവിൽ മെഗാസ്റ്റാർ; ആശംസകൾ നേർന്ന് താരങ്ങൾ

September 7, 2020
Google News 1 minute Read
megastar mammootty 69th birthday

മലയാളത്തിന്റെ മഹാനടൻ പത്മശ്രീ മമ്മൂട്ടിക്ക് ഇന്ന് പിറന്നാൾ. നീണ്ട നാല് പതിറ്റാണ്ടായി മലയാള സിനിമയ്‌ക്കൊപ്പം നടക്കുന്ന നടന വിസ്മയത്തിന് ആശംസയറിയിക്കുകയാണ് ആരാധകരും സുഹൃത്തുക്കളും.

1971ൽ പ്രദർശനത്തിനെത്തിയ അനുഭവങ്ങൾ പാളിച്ചകൾ ആണ് മമ്മൂട്ടി അഭിനയിച്ച ആദ്യചിത്രം. മൂന്നു പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള ഇദ്ദേഹം മികച്ച നടനുള്ള ദേശീയപുരസ്‌കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും, 12 തവണ ഫിലിംഫെയർ (ദക്ഷിണേന്ത്യൻ) പുരസ്‌കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1998ൽ ഭാരതസർക്കാർ പത്മശ്രീ നൽകി ആദരിച്ചു. 2010 ജനുവരിയിൽ കേരള സർവകലാശാലയിൽ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹത്തെ ആ വർഷം ഡിസംബറിൽ തന്നെ ഡോകടറേറ്റ് നൽകി കാലിക്കറ്റ് സർവകലാശാലയും ആദരിച്ചു.

മോഹൻലാൽ, സുരേഷ് ഗോപി, നിവിൻ പോളി, പൃഥ്വിരാജ്, ആസിഫ് അലി, സുരാജ് വെഞ്ഞാറമ്മൂട്, കെഎസ് ചിത്ര തുടങ്ങി നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ ആശംസകൾ അറിയിച്ചു.

Story Highlights megastar mammootty 69th birthday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here