മറ്റൊരുവൾ

..
അശ്വതി പ്ലാക്കൽ/ കവിത
അയർലൻഡിൽ നഴ്‌സാണ് ലേഖിക
ഇടയ്ക്കിടയ്ക്ക് ആരോടും പറയാതെ
അവന്റെ വീട്ടിൽ കയറി ചെല്ലും
ചിതറിക്കിടക്കുന്ന ഷൂസ് എല്ലാം അടുക്കിവച്ചു
പതിയെ അകത്തേയ്ക്ക് കയറും
കാലിൽ തട്ടുന്ന കളിപ്പാട്ടങ്ങൾക്കപ്പുറം
തിളങ്ങുന്ന കുഞ്ഞിക്കണ്ണുകളെ
ഉമ്മ കൊണ്ടു മൂടും
എന്റെതല്ലേ എന്റെതല്ലേ എന്ന് ചുമ്മാ വിതുമ്പും
ദാ വരുന്നു വരുന്നുവെന്നു അവന്റെ വിളിക്കു
വെറുതെ മറുപടി നൽകും
പിന്നീട് അടുക്കളയിൽ കയറും
ഇവിടൊന്നും ശരിയല്ലെന്ന് വെറുതെ കലമ്പും
അങ്ങിനെയങ്ങിനെ അതവളുടെ വീടാകും
പിന്നീട് സ്വയമൊന്നു വേദനിപ്പിച്ചു നോക്കും
ഇതെല്ലാം സത്യമെന്നു അവന്റെ പുഞ്ചിരി പറയും
ഞാനാണ് ഞാൻ മാത്രമാണെന്ന്
അവന്റെ നെഞ്ചിലെ
ഓരോ മുടിയിഴകളോടും പറയും
അപ്പോഴാവും ഫോൺ മണിയടിക്കുക
അതവൻ തന്നെയാവും
കൈക്കുമ്പിളിൽ നിന്ന് എന്നാണ് അവൻ ഇറങ്ങിപ്പോയത്
എന്നാണ് തനിക്കു തന്നെ നഷ്ടപെട്ടത്
ചിന്തിച്ചിരിക്കുമ്പോൾ ആരോ ചെവിയിൽ പറയും
മറ്റൊരുവളാണ് നീ
സ്വപ്നങ്ങളിൽ മാത്രം റാണിയാകുന്നവൾ
രാജ്യം നഷ്ടപ്പെട്ടവൾ
DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.
Story Highlights – Readers blog, Mattoruval, Poem
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here