പത്തനംതിട്ടയിൽ വയോധികയെ കഴുത്തറുത്ത് കൊന്നു; അറസ്റ്റ്

പത്തനംതിട്ടയിൽ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കുമ്പഴയിലാണ് സംഭവം. ജാനകി(92)ആണ് കൊലപ്പെട്ടത്. ഇവരുടെ സഹായിയുടെ ബന്ധുവിനെ പൊലീസ് അറസ്റ്റു ചെയ്തു.
ഇന്നലെ അർധരാത്രിയാണ് സംഭവം. ഒറ്റക്ക് താമസിച്ചിരുന്ന ജാനകിയെ പരിചരിക്കാനായി സഹായിയുണ്ടായിരുന്നു. ഇവരുടെ ബന്ധുവാണ് അറസ്റ്റിലായത്. പൊലീസ് സ്ഥലത്തെത്തി പ്രാഥമികമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയക്കും.
Story Highlights – Pathanamthitta, Murder
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News