‘കേരളത്തിൽ അടുത്ത ദിവസങ്ങളിൽ കാലവർഷം ശക്തമാകും’; കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തിൽ അടുത്ത ദിവസങ്ങളിൽ കാലവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് യല്ലോ അലേർട്ട് പ്രഖ്യാപിച്ചു.മധ്യകേരളത്തിലെ6 ജില്ലകളിൽ നാളെ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അതേസമയം, സംസ്ഥാനത്തെവിവിധ ജില്ലകളിൽ ഇന്ന് പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലേർട്ട് പിൻവലിച്ചു.

വ്യാഴാഴ്ച്ച മുതൽ വടക്കൻ കേരളത്തിൽ മഴ കനത്തേക്കുമെന്നും മുന്നറിയിപ്പ്. കേരള തീരത്ത് ശക്തമായ കാറ്റിനും, ഉയർന്ന തിരമാലയ്ക്കും സാധ്യത. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്. തീരമേഖലയിൽ കടലേറ്റ ഭീഷണിയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം.

Story Highlights ‘Monsoon to be heavy in Kerala in next few days’; Central Meteorological Department

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top