റഷ്യൻ പ്രതിപക്ഷ നേതാവ് അലക്‌സി നവൽനിയുടെ ആരോഗ്യനിലയിൽ പുരോഗതി

വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലായിരുന്ന റഷ്യൻ പ്രതിപക്ഷ നേതാവ് അലക്‌സി നവൽനിയുടെ ആരോഗ്യനിലയിൽ പുരോഗതി. കോമയിലായിരുന്ന അലക്‌സി ഉണർന്നുവെന്നും പ്രതികരണ ശേഷി കൈവന്നതായും ബെർലിൻ ചാരിറ്റി ആശുപത്രി അധികൃതർ അറിയിച്ചു.

എന്നാൽ, ഉള്ളിൽ ചെന്ന വിഷത്തിന്റെ ഫലം ഉടൻ മാറില്ലെന്നും ആശുപത്രി പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

സൈബീരിയൻ പട്ടണമായ ടോംസ്‌കിൽ നിന്ന് മോസ്‌കോയിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ വച്ചാണ് അലക്‌സി കുഴഞ്ഞു വീണത്. വിമാനത്തിൽ കയറി മിനിറ്റുകൾക്കുള്ളിൽ അദ്ദേഹം അബോധാവസ്ഥയിലായി. അതോടെ വിമാനം അടിയന്തിരമായി തിരിച്ചിറക്കി അലക്‌സിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Story Highlights Russian opposition leader Alexei Navalny’s health improves

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top