ജോസ് കെ മാണിയെ കൈവിട്ട് യുഡിഎഫ്; കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന്

ജോസ് കെ മാണി വിഭാഗത്തെ കൈവിട്ട് യുഡിഎഫ് നേതൃത്വം. കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് നൽകാൻ ഇന്ന് ചേർന്ന യുഡിഎഫ് ഉന്നതാധികാര യോഗത്തിൽ തീരുമാനമായി. ജോസ് കെ മാണി മുന്നണിയിലേക്ക് തിരിച്ചെത്തുന്ന കാര്യം പുനഃപരിശോധിക്കേണ്ട ആവശ്യമില്ലെന്ന് പി ജെ ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ജോസ് വിഭാഗത്തെ പുറത്താക്കിയതായി യുഡിഎഫ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പൂർണമായും കൈയൊഴിഞ്ഞ നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഇതിന്റെ ഭാഗമായാണ് കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് നൽകിയത്. കുട്ടനാട്ടിൽ ജോസഫ് ഗ്രൂപ്പിലെ ജേക്കബ് എബ്രഹാം സ്ഥാനാർത്ഥിയാകും. പി ജെ ജോസഫ് ഇക്കാര്യം വ്യക്തമാക്കി. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.

ജോസ് കെ മാണി എൽഡിഎഫിലേക്കെന്ന തരത്തിൽ വാർത്തകൾ ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് എൽഡിഎഫ് മുന്നണിയിൽ ചർച്ചകളും നടന്നു. ജോസ് കെ മാണിയെ തള്ളാതെയുള്ള നിലപാടുകളാണ് സിപിഐഎമ്മും സിപിഐയും കൈക്കൊണ്ടത്. വിശദമായ ചർച്ചകൾക്ക് ശേഷം ഇക്കാര്യത്തിൽ നടപടിയുണ്ടാകും.

Story Highlights Jose k Mani, UDF, LDF, Kuttanad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top