സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് 12 കൊവിഡ് മരണം

സംസ്ഥാനത്ത് കൊവിഡ് മൂലം ഇന്ന് സ്ഥിരീകരിച്ചത് 12 മരണം. ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചതാണ് ഇക്കാര്യം. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 384 ആയി.

ഓഗസ്റ്റ് 21ന് മരണ മടഞ്ഞ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി അഹമ്മദ് റിഫയ് (65), ഓഗസ്റ്റ് 25ന് മരണമടഞ്ഞ കാസർഗോഡ് പനയൽ സ്വദേശി രാജൻ (40), ആഗസ്റ്റ് 28ന് മരണമടഞ്ഞ കാസർഗോഡ് അരികാടി സ്വദേശിനി മറിയുമ്മ (66), സെപ്തംബർ 2ന് മരണമടഞ്ഞ കാസർഗോഡ് ചേങ്ങള സ്വദേശി ഹസൈനാർ (61), സെപ്തംബർ 4ന് മരണമടഞ്ഞ തിരുവനന്തപുരം ബാലരാമപുരം സ്വദേശി ശ്രീജിത്ത് (21), തൃശൂർ മിനലൂർ സ്വദേശിനി ദേവകി (97), സെപ്തംബർ 5ന് മരണമടഞ്ഞ തിരുവനന്തപുരം മണക്കാട് സ്വദേശി നീലകണ്ഠ ശർമ്മ (68), കാസർഗോഡ് സ്വദേശി സി.എ. ഹസൈനാർ (66), തിരുവനന്തപുരം മലയിൻകീഴ് സ്വദേശിനി ശാന്ത (70), സെപ്തംബർ 6ന് മരണമടഞ്ഞ തിരുവനന്തപുരം വള്ളക്കടവ് സ്വദേശി മോഹനൻ (70), തിരുവനന്തപുരം വലിയതുറ സ്വദേശിനി ഫ്ളോറാമ്മ (76), എറണാകുളം കളമശേരി സ്വദേശിനി ലില്ലി (57) എന്നിവരാണ് മരണമടഞ്ഞത്. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

സംസ്ഥാനത്ത് ഇന്ന് 3402 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 531 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 362 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 330 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 323 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 276 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 270 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 251 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 240 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 201 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 196 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 190 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 131 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 77 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 24 പേർക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Story Highlights Covid Death, Kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top