കല്ലടിക്കോട് വനമേഖലയില്‍ അതിശക്തമായ മഴ; കുരുത്തിച്ചാലില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേരെ കാണാതായി

പാലക്കാട് കല്ലടിക്കോട് വനമേഖലയില്‍ അതിശക്തമായ മഴ തുടരുന്നു. കരിമ്പ, മൂന്നേക്കര്‍ മേഖലയില്‍ പലയിടങ്ങളിലും വെള്ളം കയറി. വീടുകളിലേക്കും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. പ്രദേശത്ത് ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. ഇതിനിടെ കുരുത്തിച്ചാലില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേരെ കാണാതായി.

ദേശീയ പാതയോരത്തെ കരിമ്പ മേഖലയില്‍ വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. പ്രദേശത്ത് വാഹന ഗതാഗതം തടസപ്പെട്ടു. കരിമ്പ പള്ളിപ്പടിവരെയാണ് വെള്ളം കയറിയിരിക്കുന്നത്. പ്രളയ സമാനമായ സാഹചര്യമാണ് പ്രദേശത്തുള്ളത്. നാട്ടുകാര്‍ നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

Story Highlights Heavy rain in Kalladikode forest area

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top