Advertisement

ധോണി 1800 രൂപയുടെ കടം വീട്ടി; ഇനി ഇതേപ്പറ്റി ചർച്ചയില്ലെന്ന് ജാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ

September 9, 2020
Google News 2 minutes Read
MS Dhon JSCA payment

ജാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനു നൽകാനുള്ള 1800 രൂപ മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി നൽകിയെന്ന് ജാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ. ഇനി ഈ വിഷയത്തിൽ ചർച്ചയുടെ ആവശ്യമില്ലെന്നും ക്രിക്കറ്റ് അസോസിയേഷൻ പറഞ്ഞു. അസോസിയേഷൻ സെക്രട്ടറി സഞ്ജയ് സഹായ് ആണ് ഈ വിവരം അറിയിച്ചത്.

“അക്കാര്യം പരിഹരിക്കപ്പെട്ടു. ഇനി അതിലൊന്നും കൂട്ടിച്ചേർക്കാനില്ല. പണമടച്ചതു കൊണ്ട് ആ സംഭവം അവസാനിച്ചു.”- സഹായ് പറഞ്ഞു. ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ധോണി 1800 രൂപ അസോസിയേഷന് നല്‍കാനുണ്ടെന്ന് സൂചിപ്പിച്ചിരുന്നത്. ആരാധകർ പിരിവെടുത്ത് പണമടക്കാൻ ശ്രമിച്ചെങ്കിലും അസോസിയേഷൻ തുക സ്വീകരിച്ചിരുന്നില്ല. മാധ്യമശ്രദ്ധയ്ക്ക് വേണ്ടിയാണ് ആളുകൾ അങ്ങനെ ചെയ്തതെന്ന് സഹായ് കുറ്റപ്പെടുത്തി.

Read Also : ടി-20യിൽ ബൗളർമാർക്ക് അഞ്ച് ഓവറുകൾ വീതം; ഐപിഎൽ മുതൽ നടപ്പാക്കണമെന്ന് ഷെയിൻ വോൺ

ജര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനിലെ ആജീവനാന്ത മെമ്പര്‍ഷിപ്പിനായി ധോണി അപേക്ഷിച്ചിരുന്നു. ഇതിൻ്റെ തുകയായ 10000 രൂപ ചെക്ക് ആയാണ് താരം നൽകിയത്. എന്നാല്‍, ഈ തുകയുടെ ജിഎസ്ടി ആയ 1800 രൂപ നല്‍കിയില്ലെന്നായിരുന്നു അസോസിയേഷൻ്റെ വിശദീകരണം.

ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റനായ ധോണി ഇപ്പോൾ ഐപിഎലിനായി യുഎഇയിലാണ്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും റണ്ണേഴ്സ് അപ്പായ ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. സെപ്തംബർ 19ന് അബുദാബിയിലാണ് പോരാട്ടം. രണ്ടാമത്തെ മത്സരം ഡെൽഹി ക്യാപിറ്റൽസും കിംഗ്സ് ഇലവൻ പഞ്ചാബും തമ്മിലാണ്. സൺറൈസേഴ്സ് ഹൈദരാബാദ്-റോയൽ ചലഞ്ചേഴ്സ് ആണ് മൂന്നാം മത്സരം. 24 മത്സരങ്ങൾ ദുബായിലും 20 മത്സരങ്ങൾ അബുദാബിയിലും 12 മത്സരങ്ങൾ ഷാർജയിലുമാണ് നടക്കുക. പ്ലേ ഓഫുകളുടെ വേദികളും സമയവും പിന്നീട് പ്രഖ്യാപിക്കും. 10 ഡബിൾ ഹെഡറുകളാണ് ഉള്ളത്. ഇന്ത്യൻ സമയം 3.30നും 7.30നുമാണ് മത്സരങ്ങൾ.

Story Highlights MS Dhoni’s Rs 1800 membership dues settled JSCA closes matter after receiving payment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here