ടി-20യിൽ ബൗളർമാർക്ക് അഞ്ച് ഓവറുകൾ വീതം; ഐപിഎൽ മുതൽ നടപ്പാക്കണമെന്ന് ഷെയിൻ വോൺ

Shane Warne IPL t-20

ടി-20യിൽ ബൗളർമാർക്ക് അഞ്ച് ഓവറുകൾ വീതം നൽകണമെന്ന് മുൻ ഓസീസ് ഇതിഹാസ സ്പിന്നർ ഷെയിൻ വോൺ. വരുന്ന ഐപിഎൽ സീസൺ മുതൽ ഈ മാറ്റം നടപ്പിലാക്കണമെന്നും ബൗളർമാർക്ക് അഞ്ച് ഓവർ നൽകുന്നതിലൂടെ ടി-20 അല്പം കൂടി ബൗളർമാർ പിന്തുണക്കുമെന്നും വോൺ അഭിപ്രായപ്പെട്ടു.

ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിൽ നടന്ന ടി-20 പരമ്പരക്കിടെയാണ് ഷെയിൻ വോൺ ഇത്തരം ഒരു ആശയം മുന്നോട്ടുവച്ചത്. “ടീമിലെ മികച്ച ബൗളര്‍മാര്‍ക്ക് പന്തെറിയാന്‍ കൂടുതല്‍ അവസരം നല്‍കുകയാണ് വേണ്ടത്. ആര്‍ച്ചറിനേയും വുഡിനേയും പോലുള്ള ബൗളര്‍മാര്‍ വരുമ്പോള്‍ അവര്‍ക്ക് ഒരോവര്‍ കൂടി നല്‍കാന്‍ തോന്നും. ഇങ്ങനെ ചെയ്യുന്നതിലൂടെ തങ്ങളുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനേയും ബൗളറേയും തെരഞ്ഞെടുക്കാന്‍ സാധിക്കും.”- വോണ്‍ കമൻ്ററിക്കിടെ പറഞ്ഞു. കമൻ്ററി ബോക്സിലുണ്ടായിരുന്ന മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈൻ ഈ അഭിപ്രായത്തെ പിന്തുണച്ചിരുന്നു. നിലവിൽ ഒരു ബൗളർക്ക് പരമാവധി നാലോവറുകളാണ് എറിയാവുന്നത്.

Read Also : മുംബൈയും ചെന്നൈയും ഉദ്ഘാടന മത്സരത്തിൽ കൊമ്പുകോർക്കും; ഐപിഎൽ മത്സരക്രമം പുറത്തിറക്കി ബിസിസിഐ

അതേ സമയം, ഇത്തവണ ഐപിഎല്ലിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും റണ്ണേഴ്സ് അപ്പായ ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. സെപ്തംബർ 19ന് അബുദാബിയിലാണ് പോരാട്ടം. രണ്ടാമത്തെ മത്സരം ഡെൽഹി ക്യാപിറ്റൽസും കിംഗ്സ് ഇലവൻ പഞ്ചാബും തമ്മിലാണ്. സൺറൈസേഴ്സ് ഹൈദരാബാദ്-റോയൽ ചലഞ്ചേഴ്സ് ആണ് മൂന്നാം മത്സരം. 24 മത്സരങ്ങൾ ദുബായിലും 20 മത്സരങ്ങൾ അബുദാബിയിലും 12 മത്സരങ്ങൾ ഷാർജയിലുമാണ് നടക്കുക. പ്ലേ ഓഫുകളുടെ വേദികളും സമയവും പിന്നീട് പ്രഖ്യാപിക്കും. 10 ഡബിൾ ഹെഡറുകളാണ് ഉള്ളത്. ഇന്ത്യൻ സമയം 3.30നും 7.30നുമാണ് മത്സരങ്ങൾ.

Story Highlights Shane Warne asks IPL to try 5 overs per bowler in t-20 rule

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top