മുംബൈയും ചെന്നൈയും ഉദ്ഘാടന മത്സരത്തിൽ കൊമ്പുകോർക്കും; ഐപിഎൽ മത്സരക്രമം പുറത്തിറക്കി ബിസിസിഐ

ipl schedule announced

ഐപിഎൽ മത്സരക്രമം പുറത്തിറക്കി ബിസിസിഐ. നിലവിലെ ചാമ്പ്യന്മാരാാ മുംബൈ ഇന്ത്യൻസും റണ്ണേഴ്സ് അപ്പായ ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. സെപ്തംബർ 19ന് അബുദാബിയിലാണ് മത്സരം.

Read Also : മുംബൈയും ചെന്നൈയും ഉദ്ഘാടന മത്സരത്തിൽ കൊമ്പുകോർക്കും; ഐപിഎൽ മത്സരക്രമം പുറത്തിറക്കി ബിസിസിഐ

രണ്ടാമത്തെ മത്സരം ഡെൽഹി ക്യാപിറ്റൽസും കിംഗ്സ് ഇലവൻ പഞ്ചാബും തമ്മിലാണ്. സൺറൈസേഴ്സ് ഹൈദരാബാദ്-റോയൽ ചലഞ്ചേഴ്സ് ആണ് മൂന്നാം മത്സരം. ഈ രണ്ട് മത്സരങ്ങളും ദുബായിലാണ്. അടുത്ത രണ്ട് മത്സരങ്ങൾ യഥാക്രമം ഷാർജ, അബുദാബി എന്നീ വേദികളിൽ നടക്കും. പിന്നീട് വീണ്ടും രണ്ട് മത്സരങ്ങൾ ദുബായിലാണ്. 24 മത്സരങ്ങൾ ദുബായിലും 20 മത്സരങ്ങൾ അബുദാബിയിലും 12 മത്സരങ്ങൾ ഷാർജയിലുമാണ് നടക്കുക. പ്ലേ ഓഫുകളുടെ വേദികളും സമയവും പിന്നീട് പ്രഖ്യാപിക്കും.

10 ഡബിൾ ഹെഡറുകളാണ് ഉള്ളത്. ഇന്ത്യൻ സമയം 3.30നും 7.30നുമാണ് മത്സരങ്ങൾ. ഐപിഎൽ മത്സരക്രമം ഇവിടെ കാണാം.

Story Highlights ipl schedule announced

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top