പാലക്കാട് മക്‌ഡൊണാൾഡ്, കെഎഫ്‌സി ആക്രമണം; പ്രതികൾക്ക് മേൽ ചുമത്തിയ യുഎപിഎ ഒഴിവാക്കി

പാലക്കാട് നഗരത്തിലെ മക്ഡൊണാൾഡ്, കെഎഫ്‌സി റസ്റ്റോറന്റുകൾ ആക്രമിച്ച കേസിൽ പ്രതികളുടെ മേൽ ചുമത്തിയിരുന്ന യുഎപിഎ ഒഴിവാക്കി. മാവോയിസ്റ്റ് നേതാവ് രൂപേഷ് ഉൾപ്പടെ ഒൻപത് പേരായിരുന്നു കേസിലെ പ്രതികൾ. പാലക്കാട് ജില്ലാ കോടതിയുടേതാണ് നടപടി.

അലനും താഹയ്ക്കും ജാമ്യം കിട്ടിയതിൽ സന്തോഷമെന്ന് എം എ ബേബിRead Also :

2014 ഡിസംബർ 22 നാണ് പാലക്കാട് ചന്ദ്രനഗറിലെ മക്‌ഡൊണാൾഡ്, കെഎഫ്‌സി റസ്റ്റോറന്റുകൾക്ക് നേരെ ആക്രമണം ഉണ്ടായത്. കാസർഗോഡ് സ്വദേശികളായ അരുൺ ബാലൻ, ശ്രീകാന്ത്, കണ്ണൂർ സ്വദേശികളായ കെവി ജോസ്, അഷറഫ്, കൊല്ലം സ്വദേശി രമണൻ, പത്തനംതിട്ട സ്വദേശി അനൂപ് മാത്യു ജോർജ്, മലപ്പുറം പാണ്ടിക്കാട് സ്വദേശികളായ സി.പി.മൊയ്തീൻ, സി.പി.ഇസ്മയിൽ, മാവോയിസ്റ്റ് നേതാവ് രൂപേഷ്, ഭാര്യ ഷൈന എന്നിവരായിരുന്നു കേസിലെ പ്രതികൾ. പ്രതികൾക്കെതിരെ പാലക്കാട് ഡിവൈഎസ്പി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.

Story Highlights Palakkad, MCDonald, KFC, Maoist, UAPA

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top